മുണ്ടക്കയം: ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭരണ ചുമതലയുള്ള കോവിഡ്  ആശുപത്രിയി ൽ  ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം നൽ കി കോൺട്രാക്ടേഴ്സ് അസോസിയേഷൻ സമൂഹത്തിന് മാതൃകയാവുന്നു. തിങ്കളാഴ്ച മുതൽ ആരംഭിച്ച സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കി നൽകുന്ന ഭക്ഷണത്തിനൊപ്പം മുട്ട, മീൻ ,കോഴി ഇറച്ചി എന്നിവ നൽകുന്നത്.

കോവിഡ് ബാധിതരായി ആശുപത്രിയിൽ എത്തുന്ന രോഗികളിൽ ഒരാൾക്ക് പ്രതിദിനം 60 രൂപയാണ് ഭക്ഷണത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. ഈ തുകയ്ക്ക് മൂന്ന് നേ രം ഭക്ഷണം കൊടുക്കുവാൻ കഴിയില്ലായെന്ന് മനസ്സിലാക്കിയ ബ്ലോക്ക് പഞ്ചായത്ത് ഭര ണസമിതി 90 രൂപ  കൂടി അധികമായി അനുവദിച്ച് കരാർ വിളിച്ചെങ്കിലും ഇറച്ചിയും മീനും മുട്ടയും ഉൾപ്പെടെ 150 രൂപയ്ക്ക് ഭക്ഷണം നൽകുവാൻ കുടുബശ്രീയടക്കം ആരും തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ ഷെമീർ, ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് എന്നിവർ ചേർന്നു തദ്ദേശ സ്വയം ഭ രണ സ്ഥാപനങ്ങളിൽ മരാമത്ത് പണികൾ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരുടെ സംഘ ടനാ ഭാരവാഹികളെ ഇക്കാര്യം അറിയിച്ചത്.

ജനപ്രതിനിധികളുടെ ആവശ്യത്തോട് പൂർണ്ണമായ സഹകരണം വാഗ്ദാനം ചെയ്ത് ഭാ രവാഹികൾ ഒരു മാസക്കാലത്തേക്ക് ആശുപത്രിയിലെ രോഗികൾക്ക്  ബ്ലോക്ക് പഞ്ചാ യത്ത് നൽകിവരുന്ന ഭക്ഷണത്തിന് പുറമേ അധികമായി മുട്ട, ഇറച്ചി, മീൻ എന്നിവ ചൊ വാഴ്ച മുതൽ സൗജന്യമായി നൽകി തുടങ്ങിയത്.വിവിധ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയമ്മ ജോസഫ്, സ്ഥിരം സമിതി അധ്യക്ഷ  ലീലാമ്മ കുഞ്ഞു മോൻ, കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എ. സാജിദ്,വൈസ് പ്രസി ഡന്റ്  ജിജോ മാത്യു ,സെക്രട്ടറി എം.ജി അജേഷ് കുമാർ, ട്രഷറർ ടോമി പന്തലാനി, പി. കെ അനീഷ്, മെഡിക്കൽ ഓഫീസർ ഡോ.മാത്യു .പി.തോമസ്  നോഡൽ ഓഫീസർ ഡോ. അൽത്താഫ് റഷീദ്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ എന്നിവർ നേതൃത്വം നൽകി.