കാഞ്ഞിരപ്പള്ളി: കോവിഡ് പ്രതിരോധന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പ ള്ളി ജനറല്‍ ആശുപത്രി, എഫ്എച്ച്‌സി മുണ്ടക്കയം എന്നിവിടങ്ങളില്‍ ദിവസ വേതനാ ടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിനായി നാളെ ഇന്റര്‍വ്യൂ നടക്കും.

ഒഴിവ്, ഒഴിവുകളുടെ എണ്ണം, ഇന്റര്‍വ്യൂ സമയം എന്നീ ക്രമത്തില്‍   ഡോക്ടര്‍ (മൂന്ന്), ഉച്ചകഴിഞ്ഞ് രണ്ട്. സ്റ്റാഫ് നഴ്‌സ് (അഞ്ച്), രാവിലെ 11. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (രണ്ട്), ഉച്ചയ്ക്ക് 12. ക്ലീനിംഗ് സ്റ്റാഫ് (മൂന്ന്), ഉച്ചയ്ക്ക് 12. ജെപിഎച്ച്എന്‍ (രണ്ട്), ഉച്ചകഴിഞ്ഞ് മൂന്ന്. ജെഎച്ച്‌ഐ (രണ്ട്), ഉച്ചകഴിഞ്ഞ് മൂന്ന്.

കോവിഡ് ബ്രിഗേഡ് ലിസ്റ്റില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് നിയമനം. ആയതി നാല്‍ ഉദ്യോഗാര്‍ഥികള്‍ കോവിഡ് ബ്രിഗേഡ് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോ ഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം നാളെ നിശ്ചിത സമയത്ത് ജനറല്‍ ആശുപത്രിയില്‍ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെടണം.