കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ 11 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥി രീകരിച്ചതിന് പിന്നാലെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്. കാഞ്ഞിരപ്പ ള്ളിഡിവൈഎസ്പി ഓഫീസിൽ 7 പേർക്കും മുണ്ടക്കയം, എരുമേലി പോലീസ് സ്റ്റേഷനു കളിൾ  നാല് പോലീസ് ഉദ്യോഗസ്ഥർക്കും, പൊൻകുന്നം സ്റ്റേഷനിൽ രണ്ടുപേർക്കും ഹൈവേ പോലീസിലെ രണ്ട്  ഉദ്യോഗസ്ഥർക്ക് കോവിഡ്.

എരുമേലിയിൽ മണ്ഡലകാല ഡ്യൂട്ടിക്കു പോയിവരിൽ പലർക്കും കോവിഡ് രോഗം ബാധിച്ചിട്ടുണ്ട് എരുമേലി പേട്ട കെട്ടിലും ചന്ദനക്കുട ഘോഷയാത്രയിലും പങ്കെടുത്ത വരിൽ ഭൂരിഭാഗം പേരും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പങ്കെടുത്തതെന്നും ആ രോപണമുണ്ട്. ആ ദിവസങ്ങളിൽ മാസ്ക് വെച്ചവർ ചുരുക്കമാണ്. വിവിധ ദേവലയങ്ങ ളിൽ നടക്കുന്ന പെരുന്നാളുകളിലും മാസ്ക് ധരിക്കാതെ പങ്കെടുക്കുന്നതും കോവിഡ് പടരുവാൻ കാരണമാകുന്നുണ്ട്. സൗജന്യ പരിശോധനകൾ സർക്കാർ നിർത്തലാ ക്കിയ തോടെ മേഖലയിലെ കോവിഡ് രോഗികളുടെ എണ്ണം തിട്ടപ്പെടുത്തുവാൻ ഒരു മാർഗ്ഗം ഇല്ലാതായിരിക്കുകയാണ് രോഗലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധന നട ത്താ തെ സമൂഹത്തിൽ ഇടപഴകി നടക്കുന്നുമുണ്ട്.

മിക്കവരും മാസ്ക് വച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം സ്വകാര്യ ലാബിൽ പരി ശോധനയ്ക്ക് 600 രൂപയോളം നൽകുന്നതിനാൽ ചുരുക്കം ചിലർ മാത്രമാണ് പരിശോ ധന നടത്തുന്നത്.