ഗ്രീന്‍ സോണായി പ്രഖ്യാപിച്ച കോട്ടയത്തെ കോവിഡ് കേസ് സംബന്ധിച്ച് സര്‍വത്ര ആശയക്കുഴപ്പം. പാലാ സ്വദേശിനിയായ 65 വയസുള്ള പ്രവാസി വനിതയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ കോട്ടയം ജില്ലയില്‍ പ്ര വേശിച്ചിട്ടില്ല. കോട്ടയം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രി പറഞ്ഞതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

മാര്‍ച്ച് 20ന് ഓസ്‌ട്രേലിയയില്‍ നിന്ന് ഡല്‍ഹിയില്‍ വന്നിറങ്ങിയ ദമ്പതികളി ല്‍ ഒരാള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരോട് ഡല്‍ഹിയില്‍ ക്വറ ന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം അവഗണിച്ച് ഏപ്രില്‍ 13ന് ഇവര്‍ കാറില്‍ കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. ഏ പ്രില്‍ 16ന് ഇവരെ തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പംമേട്ടില്‍ പോലീസ് തട ഞ്ഞു.

ഇതേത്തുടര്‍ന്നു നെടുങ്കണ്ടം കരുണ ആശുപത്രിയുടെ ഐസോലേഷന്‍ വാര്‍ ഡില്‍ ദമ്പതികളെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരിശോധനാ ഫ ലം ഇന്നാണ് വന്നത്.കൂടെയുള്ള 71 കാരനായ ഭര്‍ത്താവിന്റെ പരിശോധ നാ ഫലം നെഗറ്റീവാണ്. ഇവരുടെ പാസ്‌പോര്‍ട്ട് അഡ്രസ് പാലായിലെ ആ യതിനാല്‍ കണക്കുപ്രകാരം കോട്ടയം എന്ന് ചേര്‍ക്കുകയായിരുന്നു. ദമ്പതി കളുടെ സൗകര്യരാര്‍ഥം തുടര്‍ചികിത്സ കോട്ടയം മെഡിക്കല്‍ കോളജില്‍ നട ത്തണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.