കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീക രിച്ചതിനെ തുടര്‍ന്ന്, വില്ലേജ് ഓഫീസിലെ എല്ലാ ജീവനക്കാരും ഹോം ക്വാറ ന്റൈനില്‍ പ്രവേശിച്ചു. വില്ലേജ് ഓഫിസ് താത്കാലികമായി അടച്ചു.

വില്ലേജ് ഓഫീസിലെ ജീവനക്കാരൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ജീവനക്കാരാണ് ഹോം ക്വാറൻ്റൈനിൽ പോയത്. ഇതേ തുടർന്ന് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശത്തി ൻ്റെ അടിസ്ഥാനത്തിലാണ് ഓഫീസ് അടച്ചത്.പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ വഴി അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റുവാന്‍ ശ്രമിക്കണം എന്ന് അധികാരികള്‍ അറിയിച്ചു.