മലയോര മേഖലയിൽ 300 കടന്ന് വീണ്ടും കോവിഡ്. ഇത് രണ്ടാം തവണയാണ് മേഖല യിൽ കോവിഡ് രോഗികൾ 300 കടക്കുന്നത്. 332 പേർക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാ ധിച്ചത്. ഏറ്റവും കൂടുതൽ രോഗ ബാധിതർ ഇന്നും മുണ്ടക്കയത്താണ് 72 പേർ. കാഞ്ഞി രപ്പള്ളിയിലും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്, 65 പേർ ക്കാണ് കോവിഡ് ബാധിച്ചത്. ചിറക്കടവിൽ 50 പേരും എരുമേലിയിൽ 47 പേരും കുട്ടി ക്കലിൽ 31 പേരും എലിക്കുളം,കോരുത്തോട് പഞ്ചായത്തുകളിൽ 20 പേർക്കും പാറ ത്തോട് 19 പേരും മണിമലയിൽ 8 പേരും ഉൾപ്പെടെ 332 പേരാണ് രോഗ ബാധിതരായത്.
അതേ സമയം മേഖലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതോടെ മേഖലയിൽ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ രോഗികളാൽ നിറഞ്ഞു. പാലാ, പാമ്പാടി മേഖ ലകളിലെ ട്രീറ്റ് മെൻ്റ് സെൻ്ററുകളിലാണ് ഇപ്പോൾ രോഗം ബാധിച്ചവരെ മാറ്റുന്നത്.