കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പഞ്ചായത്തിലെ താൽക്കാലിക ജീവന ക്കാരി മുണ്ടക്കയം ചെളിക്കുഴി പാറയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ സാറാമ്മ (65) മരിച്ചു.  20 ദിവസത്തിലധികമായി കോ വിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ കോ ളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുണ്ടക്കയം ആശുപത്രിയിൽ ചികിത്സയി ലിരിക്കെ ശ്വാസ തടസമുണ്ടായതിനെ തുടർന്ന് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. ഈ മാസം മൂന്നിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് മുണ്ടക്കയം കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന സാറാമ്മയെ ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ കോട്ട യം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചായത്തി ലെ ജീവനക്കാരും ജനപ്രതിനിധികളും അടക്കം 14 പേർക്ക് കോവിഡ് പോസിറ്റീവായിരുന്നു. സംസ്കാരം നടത്തി. മക്കൾ : ജോൺസൺ, സിന്ദൂ. മരുമക്കൾ : സെലിൻ, ജോർജ്.