അനാവശ്യമായി റോഡിലിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും; കര്‍ശന നടപടിക്ക് പോലീസ്…

സംസ്ഥാന സര്‍ക്കാരിന്റെ ലോക് ഡൗണിന്റെ പിന്നാലെ കേന്ദ്ര സര്‍ക്കാരി ന്റെ ലോക് ഡൗണ്‍ പ്രഖ്യാപനവും വന്നെങ്കിലും വേണ്ടത്ര കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവര്‍ ക്കു കുറവില്ല. ഇതോടെ പോലീസ് പരിശോധന കര്‍ശനമാക്കി. ഒപ്പം, നിരവധി വാഹന ങ്ങള്‍ പിടിച്ചെടുക്കുകയും കേസെടു ക്കുകയും ചെയ്തിട്ടുണ്ട്.

അധികം ജനത്തിരക്ക് ഇല്ലായിരുന്നുവെങ്കിലും വാഹനത്തിരക്കിന് മാറ്റമി ല്ലായിരുന്നു. ഇതോടെ പോലീസ് പരിശോധന കര്‍ക്കശമാക്കി. ടൗണില്‍ പല യിടങ്ങളിലായി പരിശോധനകള്‍ നടന്നു. ജില്ലയില്‍ ലോക്ക് ഡൗണ്‍ ലംഘി ച്ചതിന് 128 പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു. ഉച്ചവരെയുള്ള ക ണക്കാണിത്.

ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ പോലീസ് തടഞ്ഞു പരിശോധിച്ചു. മതിയായ കാരണ മില്ലാത്ത വാഹനങ്ങള്‍ തിരിച്ചയച്ചു. കൂട്ടം കൂടിയവരെയെല്ലാം പോലീസ് വിരട്ടിയോ ടിച്ചു. വാഹനങ്ങളുമായി പുറത്തിറങ്ങിയ പലര്‍ ക്കും എങ്ങോട്ടാ പോകുന്നതെന്ന് ചോ ദ്യത്തിന് ഉത്തരമുണ്ടായില്ല. ഇത്തര  ക്കാര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.