കാഞ്ഞിരപ്പള്ളിയില്‍ പോലീസിനെ വെട്ടിച്ച് കടന്ന റിമാന്റ് പ്രതി കാഞ്ഞിരപ്പള്ളി കോട തിയില്‍ കീഴടങ്ങി. എരുമേലി കരിങ്കല്ലുമൂഴി സ്വദേശി അരവിന്ദാണ് പോലിസിനെ വെട്ടി ച്ച് രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം കോടതിയില്‍ കീഴടങ്ങിയത്.

പൊന്‍കുന്നം സബ്ബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ ചികിത്സക്കായി് വെള്ളി യാഴ്ച്ച രാവിലെ പത്തരയേടെയായിരുന്നു കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അരവിന്ദ് കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയില്‍ നിന്നും പോലീസി നെ വെട്ടിച്ച് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. പോലീസുകാരന്‍ പിന്നാലെ ഓടിയെ ങ്കിലും ഫലമുണ്ടായില്ല.

മൂന്നര മണിക്കൂറിനു ശേഷം ഉച്ചക്ക് രണ്ട് മണിയോടെ കാഞ്ഞിരപ്പള്ളി കോടതിയില്‍ അഭിഭാഷകന്‍ മുഖേന കീഴടങ്ങുകയായിരുന്നു.അരവിന്ദന്റെ മാതാപിതാക്കളുടെ സമ്മര്‍ദ്ദമാണ് കീഴടങ്ങാന്‍ കാരണം.അതേ സമയം അരവിന്ദനെ കീഴടങ്ങാന്‍ സഹായിച്ച എരുമേലി കരിങ്കല്ലു മുഴി സ്വദേശി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റത്തിന് അഖിലിനെ അറസ്റ്റ് ചെയ്തത്.അഖിലിനെ പൊന്‍കുന്നം പോലീസിന് കൈമാറി.

പുതുവത്സരാഘോഷരാത്രിയില്‍ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റ്‌റിന് മുന്നില്‍ നടുറോ ഡിലുണ്ടായ സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് കരിങ്കല്ലുമൂഴി സ്വദേശി അരവിന്ദ് അറസ്റ്റിലായത്.