എരുമേലി : എല്ലാത്തവണയും പോലല്ല ഇത്തവണ എരുമേലിയിൽ ചന്ദനക്കുടാഘോഷ വും പേട്ടതുളളലുമെന്ന് പോലിസ്. പത്തിന് രാത്രി ഒൻപതോടെയാണ് ചന്ദനക്കുടാഘോ ഷം ആരംഭിക്കുന്നത്. പിറ്റേന്ന് ഉച്ച മുതൽ വൈകുന്നേരം വരെ നീളുന്നതാണ് അമ്പലപ്പു ഴ-ആലങ്ങാട്ട് പേട്ടതുളളൽ. ഒരു വാഹനം പോലും റോഡിൽ തടഞ്ഞിടാതെ ചന്ദനക്കുട വും പേട്ടതുളളലും നടത്താനാണ് പോലിസ് ഒരുങ്ങുന്നത്. ഇതിന് കാരണം കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകളാണ്.എന്ത് പരിപാടിയായാലും ഗതാഗതം തടസപ്പെടുത്തരുതെന്ന് കോടതികൾ പുറപ്പെടുവിച്ച ഉത്തരവ് എരുമേലിയിൽ പാലിക്കാനുളള തത്രപ്പാടിലാണ് പോലിസ്. ആലങ്ങാട്ട് സംഘ ത്തിലുണ്ടായ അവകാശ തർക്കവും തുടർന്നുണ്ടായ കോടതി ഉത്തരവും പോലിസിന് മറ്റൊരു പ്രധാന പ്രശ്നമാണ്. ഇക്കാര്യത്തിലും കോടതി ഉത്തരവ് നടപ്പിലാക്കണം. പ്രതിഷേധങ്ങൾ ഉയർത്തുന്നവരെ സമാധാനപരമായി പിന്തിരിപ്പിക്കുകയും വേണം. ഇതോടൊപ്പം ഗതാഗതം സുഗമമാക്കലും ക്രമസമാധാന പാലനവും നടപ്പിലാക്കണം. ഇതിന് പുറമെ ശുചീകരണമായി പോലിസ് ഏറ്റെടുത്ത പുണ്യം പൂങ്കാവനം  പദ്ധതിയും നടത്തണം.എല്ലാത്തിനുമായി പരിമിതമായ എണ്ണം പോലിസുകാരാണുളളത്. ഈ പരിമിതിയിലും മികച്ച സേവനമൊരുക്കുകയെന്നത് പോലിസിൻറ്റെ മികവ് തെളിയിക്കലായി അഭിമാന ത്തോടെ ഏറ്റെടുക്കുകയാണെന്ന് ജില്ലാ പോലിസ് മേധാവി മുഹമ്മദ് റെഫീഖ് പറഞ്ഞു. എസ്പി ക്ക് പുറമെ ക്രൈം ബ്രാഞ്ച് എസ്പി ജേക്കബ് ജോബ് ക്രമീകരണങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാനെത്തും. ഗതാഗതം തടഞ്ഞാണ് മുൻകാലങ്ങളിൽ ചന്ദനക്കുട-പേട്ടതു ളളൽ സമയത്ത് സൗകര്യമൊരുക്കിയിരുന്നത്. ഇത്തവണ ഗതാഗതം ഒരിടത്തും തടഞ്ഞി ടില്ല. പകരം കർശനമായ നിയന്ത്രണങ്ങൾ ക്രമീകരിക്കാനാണ് പോലിസ് ഒരുങ്ങുന്നത്. ഇതിൻറ്റെ ഭാഗമായി കാഞ്ഞിരപ്പളളി സബ് ഡിവിഷനിലെ പോലിസ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചുചേർത്തിരുന്നു.നിലവിലുളള 540 അംഗ പോലിസ് സേനക്ക് പുറമെ 200 പേർ കൂടി ഡ്യൂട്ടിയിലുണ്ടാകു മെന്ന് യോഗത്തിൽ ഉറപ്പ് ലഭിച്ചു. ജില്ലയിലെയും സമീപ ജില്ലകളിലെയും പോലിസ് സ്റ്റേഷനുകളിൽ നിന്നാണ് 200 പേരെ നിയോഗിക്കുക. മൊത്തം അംഗബലത്തെ വിഭജിച്ച് ആഘോഷവേളകളിൽ കൂടുതൽ പേരെ ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് തീരുമാനം. എന്നാൽ അനുയോജ്യമായ സമാന്തരപാതകൾ എരുമേലി ടൗണിന് ചുറ്റുവട്ടത്തില്ലാത്തത് ക്രമീകരണങ്ങൾ തകിടം മറിഞ്ഞേക്കാമെന്ന് യോഗം വിലയിരുത്തി. കുറഞ്ഞ വീതിയും അപകടസാധ്യതകളുമാണ് എല്ലാ സമാന്തര പാതകളിലും പ്രശ്നം സൃഷ്ടിക്കുന്നത്.ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് സമാന്തരപാതകൾ ഉപയോഗിക്കാനാവുന്നത്. ചന്ദന ക്കുടം, പേട്ടതുളളൽ സമയങ്ങളിൽ പരമാവധി വാഹനങ്ങളെ സമാന്തരപാതകളിലൂടെ കടത്തിവിടാനും ടൗൺ റോഡ് ഈ സമയത്ത് പൂർണമായി വൺവേ ട്രാഫിക് ഏർപ്പെടു ത്താനും തീരുമാനമായി. എഴുന്നെളളത്തിന്  മദപ്പാടില്ലാത്ത ആനകളാണെന്ന് ഉറപ്പാക്കും. ഇത് സംബന്ധിച്ച രേഖകളും അനുമതിയും വെറ്ററിനറി സർജൻറ്റെ സർട്ടിഫിക്കറ്റും പോ ലിസ് പരിശോധിക്കും. മയക്കൈവെടി വിദഗ്ധനുൾപ്പെട്ട എലിഫൻറ്റ് സ്ക്വാഡിനെ നിരീ ക്ഷണത്തിനാ നിയോഗിക്കും. മഫ്തി പോലിസായി പരിചയസമ്പന്നരായ പോലിസുകാരെ യും പരിശീലനം നേടിയവരെയുമാണ് നിയോഗിക്കുക.

ലഹരിവിരുദ്ധ സ്ക്വാഡ് സജീവമായി ഉണ്ടാകും. ബോംബ് നിർവീര്യ വിഭാഗം സ്ഥലത്ത് ക്യാംപ് ചെയ്യും. അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളായി ആംബുലൻസുകൾ സജ്ജീ കരിക്കും. എഡിജിപി യുടെ നേതൃത്വത്തിൽ രണ്ട് എസ്പി മാർ, നാല് ഡിവൈഎസ്പി മാർ, ഏഴ് സിഐ മാർ, 14 എസ്ഐ മാർ, ഉൾപ്പടെയുളള ഉദ്യോഗസ്ഥരുടെ സേവനം ചന്ദനക്കുടം, പേട്ടതുളളൽ ദിവസങ്ങളിലുണ്ടാകും. മകര ജ്യോതി ദർശനം കഴിഞ്ഞ് ശബരിമലയിൽ നിന്നും തീർത്ഥാടകരുടെ മടക്കയാത്ര സുരക്ഷിതമാക്കാനായി റോഡിലെ എല്ലാ പോയിൻറ്റുകളിലും പോലിസുകാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.