കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി സൗദിയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കും. നാളെ മുതല്‍ 14 ദിവസത്തേക്കാണ് നി യന്ത്രണം. ആഭ്യന്തര വിമാനങ്ങളും ട്രെയിനുകളും ബസുകളും ടാക്‌സിക ളും സര്‍വീസ് നിര്‍ത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമ യം, ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

274 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യസുരക്ഷാ സം വിധാനങ്ങള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെ ന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാ ജ്യത്തെ അഭിസംബോധന ചെയ്തു പ റഞ്ഞു.ഒമാനില്‍ പ്രവാസി മലയാളിക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സലാ ലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ അന്‍പത്തിമൂന്നു കാരനാണ് വൈറസ് ബാധിതനായത്. പനിയും ചുമയും കാരണം പതിനാറാം തീയതി ഒ മാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസിമലയാളിയാണ് രോഗ ബാധിതനായത്. ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പ് അധികൃതര്‍ താമസസ്ഥലത്തു നിന്നും ഇദ്ദേഹത്തെ ആശു പത്രയിലേക്കു മാറ്റി. മലയാളിയുള്‍പ്പെടെ ഒന്‍പതുപേര്‍ക്കാണ് ഒമാനില്‍ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 48 പേരാണ് ആകെ രോഗ ബാധിതര്‍. 13 പേര്‍ രോഗമുക്തി നേടി.

ഖത്തറില്‍ വൈറസ് ബാധയുടെ സാമൂഹ്യവ്യാപനം നടന്നത് പ്രവാസി തൊഴിലാളികളി ലൂടെയാണെന്നു ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാ ക്കി.  460 പേരാണ് ഖത്തറി ല്‍ രോഗബാധിതരായത്. കുവൈത്തില്‍ വിദ്യാ ഭ്യാസ സ്ഥാപനങ്ങളുടെ അവധി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. അതേസമയം, മ ക്കയും മദീനയും ഒഴികെ ഗള്‍ഫിലെ ഭൂരിപക്ഷം പള്ളി കളിലും ഇന്നു വെ ള്ളിയാഴ്ച നമസ്‌കാരം ഉണ്ടായിരിക്കില്ല.