കോവിഡ് 19നെ തിരെയുള്ള പോരാട്ടത്തിൽ പങ്ക് ചേർന്ന് മോട്ടോർ വാഹന വകുപ്പും. കാഞ്ഞിരപ്പള്ളി സബ്ബ് ആർ ടി ഓഫീസിൻ്റെ നേതൃത്വത്തിൽ ബസ്റ്റാൻ്റുകളിൽ പരിശോ ധന നടത്തുകയും പ്രതിരോധ പ്രവർത്തനങ്ങളെ പറ്റി ബസ് ജീവനക്കാരെ ബോധവൽക്ക രിക്കുകയും ചെയ്തു.
കോവിഡ് 19 ന് തടയിടാനുള്ള യജ്ഞത്തിലാണ് ഓരോ സർക്കാർ സംവിധാനങ്ങളും. കോവിഡിനെതിരെയുള്ള പോരാട്ടത്തിന് മോട്ടോർ വാഹന വകുപ്പും കൈകോർത്തു കഴിഞ്ഞു.ഇതിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സബ്ബ് ആർ ടി ഓഫീ?സിൻ്റെ നേതൃ ത്വത്തിൽ ബസ്റ്റാൻ്റുകളിൽ പരിശോധന നടത്തുകയും പ്രതിരോധ പ്രവർത്തനങ്ങളെ പറ്റി ബസ് ജീവനക്കാരെ ബോധവൽക്കരിക്കുകയും ചെയ്തു.കാഞ്ഞിരപ്പള്ളി, മുണ്ട ക്കയം, എരുമേലി ,പൊൻകുന്നം ബസ്റ്റാൻറുകളിലായിരുന്നു മോട്ടോർ വാഹന വകു പ്പിൻ്റെ പരിശോധന. ഓരോ ട്രിപ്പിന് ശേഷവും വാഹനങ്ങൾ അണുനാശിനി ഉപയോ ഗിച്ച് വൃത്തിയാക്കണമെന്ന കർശനനിർദേശം  ബസ് ജീവനക്കും ഉടമകൾക്കും ഉദ്യോഗ സ്ഥർ നൽകി.കണ്ടക്ടർമാരോട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും ആവ ശ്യപ്പെട്ടിട്ടുണ്ട്.
ജോയിൻ്റ് ആർ ടി ഒ എസ് സജ്ജയ്, എം വി ഐമാരായ ഷാനവാസ് കരീം, എസ്.അര വിന്ദ്, എ.എം.വി.ഐ മാരായ രാജേഷ് കുമാർ, ശ്രീറാം എന്നിവർ പരിശോധനയ്ക്കും ബോധവൽക്കരണത്തിനും നേതൃത്വം നൽകി.ബസ് ജീവനക്കാർ കൂടാതെ ഓട്ടോറിക്ഷ , ടാക്സി ഡ്രൈവർമാർക്കും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വികരിക്കേ ണ്ട മുൻകരുതലുകളെ പറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.