പെരുവന്താനം സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും കൂവപ്പള്ളി സ്വദേശിയുമായ രാജൻ പിസിയുടെ കൊറോണക്കാല ചിത്രം ശ്രദ്ധയമാകുന്നു. സാമൂഹിക അകലം പാലിക്കേണ്ടതിൻ്റെയും ജാഗ്രതയുടെയും നേർക്കാഴ്ച്ച കാണിക്കേണ്ട സാഹചര്യത്തിൽ ആളുകൾ അശ്രദ്ധമായി കൂട്ടം കൂടുന്നത് കണ്ട് കൊറോണ പോലും പകച്ചു പോകുന്നതാണ് ചിത്രത്തിലുള്ളത്. പാറത്തോട് പഞ്ചായത്തിനെറെയും കാഞ്ഞിരപ്പള്ളിയുടെയും അതിർത്തിയായ കുവപ്പള്ളിയിൽ ഒരു വശത്തു ജാഗ്രത പാലിക്കുമ്പോൾ മറുവശമായ കാഞ്ഞിരപ്പള്ളിയിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കാർട്ടൂണിലൂടെ ചിത്രീകരിച്ചിരിക്കുകയാണ് രാജൻ.ഒപ്പം രോഗത്തെ വിളിച്ച് വരുത്തുന്ന ജനങ്ങൾക്ക് ഒരു താക്കീതുമാണ് ഈ ചിത്രത്തിലുള്ളത്.

പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും രോഗ വ്യാപനം തടയുവാൻ നിതാന്ത ജാഗ്രത പാലിക്കുമ്പോൾ നിയമത്തെ പുല്ലുപോലെ ചവിട്ടി തള്ളുന്ന ജനങ്ങളെ പിടികൂടുവാൻ കൊറോണ കാത്തു നിൽക്കുന്നതായി കൂടി ഓർമ്മിപ്പിക്കുന്നൂ ഈ ചിത്രം.