കാഞ്ഞിരപ്പള്ളി : കൊറോണ ഭീഷണികാലത്തും, ജോലിയുടെ ഭാഗമായി നാടെങ്ങും സ ഞ്ചരിക്കേണ്ട മാധ്യമപ്രവർത്തകരാണ് പൊതുജനങ്ങൾക്ക് ശുചിത്വ സന്ദേശം നൽകുവാൻ ഏറ്റവും ഉത്തമർ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ.  കൊ റോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് കൈകളുടെ ശുചിത്വം. ഇതിനായി സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കള്‍ വൃത്തിയാക്കുക എന്നതാണ് കൊറോണ തടയുന്നതിന് ഏറ്റവും. ഫലപ്രദമായ മാർഗ മെന്ന്   അദ്ദേഹം അഭിപ്രായപ്പെട്ടു .
കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ, മാധ്യമപ്രവർത്തകർക്ക് സാ നിറ്റൈസര്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയ സെന്ററിര്‍ പ്രസിഡന്റ് അജീഷ് തേക്കിലക്കാട്ടിന് സാനിറ്റൈസര്‍ നൽകികൊണ്ട് അദ്ദേ ഹം ഉദ്‌ഘാടനം നിർവഹിച്ചു.
കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച  “break the chain”  ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലെ  മീഡിയ പ്രവർത്തകർ പൊ തുസമൂഹത്തിൽ ശുചിത്വ സന്ദേശം നൽകുവാൻ  തീരുമാനിച്ചു.മീഡിയ പ്രവർത്തകർ ജോലിയുടെ ഭാഗമായി കണ്ടുമുട്ടുന്നവർക്കു കൈയിൽ കരുതുന്ന സാനിറ്റൈസര്‍ ഉപയോ ഗിച്ചു അവരുടെ കൈകൾ ശുചിയാക്കുവാൻ അവസരം  നൽകും. ആരോഗ്യവകുപ്പി ന്റെ നിർദേശാനുസരണം ശരിയായ വിധത്തിൽ കൈകൾ കഴുകുന്നത്  എങ്ങനെയാണെ ന്ന് അവർക്കു കാണിച്ചുകൊടുക്കുകയും, രോഗപ്രതിരോധത്തിന് കൈകൾ ശരിയായ രീതിയിൽ കഴുകുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നൽകുകയും ചെയ്‌യും. അങ്ങനെ കോവിഡ് 19 രോഗപ്രതിരോധത്തിൽ ഏറ്റവും ശരിയായ വിധത്തിൽ പങ്കാളി കൾ ആകുവാനാണ് കാഞ്ഞിരപ്പള്ളിയിലെ ഓരോ മാധ്യമപ്രവർത്തകന്റെയും തീരുമാന  മെന്നും  പ്രസിഡന്റ് അജീഷ് തേക്കിലക്കാട്ടിൽ പറഞ്ഞു.