മുണ്ടക്കയം: സി.പി.ഐ എം ൻ്റേയും ഡിവൈഎഫ്ഐയുടേയും നേതൃത്വത്തിൽ മുണ്ട ക്കയം ഗവർമെൻ്റ് ആശുപത്രി ,പൊലീസ് സ്റ്റേഷൻ, കരിനിലം ജംഗ്ഷൻ എന്നിവിടങ്ങ ളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാണ് ജില്ലാ പഞ്ചായ ത്തംഗം കെ.രാജേഷ് നേ രിട്ടിറങ്ങിയത്. യോഗത്തിന്റെ ഉദ്ഘാടന ശേഷം തിരിച്ച് പോകുന്ന നേതാക്കളിൽ നിന്ന് വിത്യസ്തമായി ഒപ്പം നിന്ന് സാനിറ്റസേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ അദ്ദേ ഹം പങ്കാളിയായി.

ഒരു നേതാവ് എങ്ങനെയാവണം എന്നതിന് ഉത്തമ ഉദാഹരണമായി കൈലി മുണ്ട് ഉടു ത്താണ് പ്രവർത്തനങ്ങളിൽ അദ്ദേഹം മുൻപന്തിയിൽ നിന്നത്.ജില്ലാ പഞ്ചായത്ത് അംഗ വും സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയുമായ കെ.രാജേഷ് ശുചീകര ണ പ്രവർത്തനം ഉൽഘാടനം ചെയ്തു.

മുണ്ടക്കയം ലോക്കൽ സെക്രട്ടറി പി.കെ പ്രദീപ്, കരിനിലം ബ്രാഞ്ച് സെക്രട്ടറി സി.ആർ രതീഷ്, ഡി.വൈ.എഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അനൂപ് എ ന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.