എരുമേലി: കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പിന്റെ കൈ ക ഴുകല്‍ ശുചീകരണമായ ബ്രേക്ക് ദി ചെയിന്‍ പദ്ധതിക്ക് എരുമേലിയില്‍ തു ടക്കമായത് സര്‍ക്കാര്‍ ആശുപത്രിയില്‍. പിന്നാലെ പോലീസ് സ്റ്റേഷനിലും സാനിട്ടറൈസ് സംവിധാനം തുടങ്ങി. ഒപ്പം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വേ റിട്ട ശബ്ദം വാട്‌സ്ആപ്പ് കൂട്ടായ്മയും രംഗത്തെത്തി. ഇന്നലെ വ്യാപാരി വ്യവസായി സമിതിയുടെ യൂത്ത് വിംഗ് വിഭാഗം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സാനിട്ടറൈസ് സംവിധാനം സ്ഥാപിച്ച് മാസ്‌കുകള്‍ വിതരണം ചെ യ്തു. വ്യാപാരികള്‍ വെച്ച സാനിട്ടറൈസ് സംവിധാനം ഇന്ന് മുതല്‍ പഞ്ചാ യത്ത് ഏറ്റെടുത്ത് നടത്തുമെന്നും വാഷ് ബെയ്‌സിനും പൈപ്പ് കണക്ഷനും സ്ഥാപിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

എരുമേലി അക്ഷയ ഇ കേന്ദ്രത്തില്‍ സാനിട്ടറൈസ് സംവിധാനം ആരംഭിച്ചി ട്ടുണ്ട്. കണമല മൂക്കംപെട്ടിയില്‍ എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ വ്യാപാരശാലയിലും കൈകള്‍ ശുചിയാക്കുന്നതിന് സാനിട്ടറൈസ് സംവി ധാനം സ്ഥാപിച്ചെന്ന് ഭാരവാഹി സിബി കൊറ്റനല്ലൂര്‍ അറിയിച്ചു. എരുമേ ലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസി, ഒപി കൗണ്ടര്‍, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലാണ് സാനിട്ടറൈസ് സംവിധാനം ഒരുക്കിയിരി ക്കുന്നത്. ഇന്ന് മുതല്‍ വാഷ് ബെയ്‌സിനും പൈപ്പ് കണക്ഷനും സ്ഥാപിക്കു മെന്ന് ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എം.വി. ജോയി പറഞ്ഞു.

വില്ലേജ് ഓഫീസില്‍ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ശുചീകരണ സൗ കര്യം പ്രവര്‍ത്തനമാരംഭിക്കുമെന്ന് അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ അഷ റഫ് ചക്കാലയ്ക്കല്‍ അറിയിച്ചു. കൃഷി ഓഫീസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസ്, സര്‍ക്കാര്‍ മൃഗാശുപത്രി, ഹോമിയോ -ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍, സബ് ട്രഷറി, എക്‌സൈസ് റേഞ്ച് ഓഫിസ്, കെഎസ്ഇബി ഓഫീസ് എന്നി വിടങ്ങളില്‍ സാനിട്ടറൈസ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടികള്‍ ആ രംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് പടിക്കല്‍ വ്യാപാരി വ്യവസായി സ്ഥാ പിച്ച സാനിട്ടറൈസ് സംവിധാനം സിപിഎം ലോക്കല്‍ സെക്രട്ടറി കെ.സി. ജോര്‍ജ്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃ ഷ്ണകുമാര്‍ കൈകള്‍ കഴുകി ആദ്യ ശുചിയാക്കല്‍ നിര്‍വഹിച്ചു.