ആരാധനക്രമ സംഗീതത്തിന്റെ ചൈതന്യത്തിന് ചേര്‍ന്നുള്ള ഗാനാലാപന ശൈലി യ്ക്ക് മാതൃകയും പ്രചോദനവുമായി കാഞ്ഞിരപ്പള്ളി രൂപതയില്‍ ആരാധനക്രമ ഗാ യക സംഘമൊരുങ്ങി. രൂപതയിലെ ഡിപാര്‍ട്ടുമെന്റ് ഓഫ് ലിറ്റര്‍ജി & സേക്രട്ട് മ്യൂ സിക്കിന്റെ നേതൃത്വത്തിലാണ്  ആരാധനക്രമ ഗായകസംഘ രൂപീകരണം പൂര്‍ത്തി യാകുന്നത്. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി ഇരുനൂറ്റി അന്‍പതിലധികം അംഗങ്ങളാണ് ഗായകസംഘത്തിലുള്ളത്. ഇതില്‍ 75 പേര്‍ ഉള്‍പ്പെടുന്ന ഗായകസംഘ മാണ് രൂപതയിലെ ഈ വര്‍ഷത്തെ പൗരോഹിത്യപട്ട സ്വീകരണ കര്‍മ്മങ്ങളില്‍ ഗാനാ ലാപനം നടത്തിയത്. ബഹുസ്വര (polyphonic) സംഗീതശൈലിയിലാണ് ഗായകസംഘം പരിശീലനം നേടുന്നത്. സീറോ മലബാര്‍ സഭയിലാദ്യമായി കോറല്‍ ഗാനാലാപന ശൈലിയില്‍ ഗാനങ്ങളാലപിക്കുന്ന ഗായകസംഘം സ്വന്തമാകുന്ന രൂപതയാകും കാ ഞ്ഞിരപ്പള്ളി രൂപത.
പള്ളികളിലെ ആഘോഷകരമായ കുര്‍ബാനകളിലും ചടങ്ങുകളിലും റെക്കോര്‍ഡ് ചെ യ്ത പശ്ചാത്തല സംഗീതം ഉപയോഗിക്കുകയും ഒന്നോ രണ്ടോ പേര്‍ മാത്രം പാടുകയും ചെയ്യുന്ന ശൈലിയില്‍ നിന്ന് ആരാധനക്രമത്തിന്റെ യഥാര്‍ത്ഥചൈതന്യത്തിനു യോ ജിക്കുന്നതും വിശ്വാസികളുടെ സജീവഭാഗഭാഗിത്വം ഉറപ്പുവരുത്തുന്നതുമായ ഗാനാലാ പനശൈലിയിലേയ്ക്കുള്ള മാറ്റമാണ് ഇപ്രകാരമുള്ള ഒരു ഗായകസംഘ രൂപീകരണ ത്തിലൂടെ രൂപത ലക്ഷ്യംവയ്ക്കുന്നത്. സമൂഹം ഒന്നുചേര്‍ന്ന് ആരാധനക്രമ കര്‍മ്മങ്ങ ളില്‍ പങ്കെടുക്കുന്നതിന് സഹായകമാകുന്നതിനും ആരാധനക്രമ ചൈതന്യത്തിന് ചേ രാത്ത പ്രകടനപരതയുടെ അപകടം  ഒഴിവാക്കുകയും ചെയ്യുന്നതിന് ആരാധനക്രമ ഗായക സംഘങ്ങള്‍ക്ക് സവിശേഷമായ പങ്ക് നിര്‍വ്വഹിക്കാനാവുന്നതാണ്.
രൂപത ലിറ്റര്‍ജി & സേക്രട്ട് മ്യൂസിക് വിഭാഗം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കലിന്റെ നേതൃത്വത്തില്‍ 10 മുതല്‍ 70 വയസ്സു വരെയുള്ള അല്മായരും സന്ന്യസ്തരും വൈദികരും വൈദികവിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന ഗായകസംഘത്തിന് ശാസ്ത്രീയമായ സംഗീത പരിശീലനം നല്കുന്നത് കോട്ടയം സ്വദേശിയായ പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ. ചെറിയാന്‍ വര്‍ഗീസ് വാഴവിളയില്‍ ആണ്. മ്യൂസിക്കല്‍ നൊട്ടേഷന്‍ ഉപയോഗിച്ച് ഗാനങ്ങളാലപിക്കുന്ന ഗായകസംഘത്തിന്റെ രൂപീകരണം ലക്ഷ്യമാക്കിയാണ് രൂപതയുടെ ആരാധനക്രമസംഗീതവിഭാഗം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ എട്ട് മാസങ്ങളായി പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഗായകസംഘം അതിന്റെ ലക്ഷ്യത്തിലേയ്ക്ക് അടുത്തുകഴിഞ്ഞു.
ഇപ്പോള്‍ സീറോമലബാര്‍ സഭയില്‍ ഉപയോഗിച്ചുവരുന്ന ആരാധനാഗീതങ്ങളുടെ ഈണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ  നാല് പാര്‍ട്ട്‌സ് അറേഞ്ച്‌മെന്റ് നടത്തിയാണ്  ക്വയര്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ കൊച്ചു കുട്ടികള്‍ ഉള്‍പെടെ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ മ്യൂസിക്കല്‍ നൊട്ടേഷന്‍സ് ഉപയോഗിച്ച് ശാസ്ത്രീയമായാണ് പരിശീലനം നടത്തുന്നത്. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ നിര്‍ദേശപ്രകാരം രൂപതയിലെ എല്ലാ പള്ളികളിലും ആരാധനക്രമചൈതന്യത്തിനു യോജിച്ച ഗായകസംഘങ്ങളെ ഒരുക്കുകയാണ് സേക്രട്ട് മ്യൂസിക് ഡിപാര്‍ട്ടുമെന്റിന്റെ ലക്ഷ്യം.