എരുമേലി : ശബരിമല തീർത്ടാനകാലമായ മണ്ഡല മകരവിളക്ക് ഉത്സവം 16ന് ആരം ഭിക്കാനിരിക്കെ പ്രധാന ഇടത്താവളമായ എരുമേലിയിൽ സർക്കാർ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാനായി റവന്യു കൺട്രോൾ റൂം തുറന്നു. ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ബി എസ് തിരുമേനി ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
കാഞ്ഞിരപ്പളളി തഹസീൽദാർ ജോസ് ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു, വില്ലേജ് ഓഫിസർ പ്രസാദ്, അസി. വില്ലേജ് ഓഫിസർ അഷറഫ് തുടങ്ങിയവർ പങ്കെടുത്തു. കെഎസ്ആർ ടിസി ബസ് സ്റ്റാൻറ്റിനെതിർവശത്ത് ദേവസ്വം കെട്ടിടത്തിലാണ് കൺട്രോൾ റൂമിൻറ്റെ പ്രവർത്തനം.
തീർത്ഥാടനകാലത്ത് 24 മണിക്കൂർ സേവനമുണ്ടാകും. ഭക്തർക്കും പൊതുജനങ്ങൾ ക്കും പരാതികൾ അറിയിക്കാം. എക്സിക്യൂട്ടീവ് മജിസ്ത്രേട്ടിൻറ്റെയും പരിശോധനാ സ്ക്വാഡിൻറ്റെയും സേവനവുമുണ്ട്. ഫോൺ നമ്പർ-04828 211542.