പള്ളിക്കത്തോട്:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കെതിരെയും,പെട്രോൾ, ഡീസൽ വിലക്കയറ്റത്തിനെതിരെയും യു ഡി എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡ ലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കത്തോടിൽ നടന്ന സായാഹ്ന ധർണ്ണ കാഞ്ഞി രപ്പള്ളി എം.എൽ എ ഡോ: എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.

ആൻറ്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു .മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ കരിം മുസ് ലിയാർ, തോമസ് കല്ലാടൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ ,ആർ എസ് പി ജില്ലാ ജനറൽ സെക്രട്ടറി വാഴൂർ സോമൻ’ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം മത്യു ,സണ്ണിക്കുട്ടി അഴകം പ്രായിൽ, ഷിൻസ് പീറ്റർ, റോണി കെ.ബേബി, അഡ്വ:പി.എ ഷമീർ ദാമോദരൻ നായർ, അഡ്വ: സേതുരാജ് എന്നിവർ സംസാരിച്ചു.