മുണ്ടക്കയം: കോണ്‍ഗ്രസിന്റെ ഭാവി രാഹുല്‍ ഗാന്ധിയുടെ കരങ്ങളില്‍ സുരക്ഷിതമാണെ ന്നും മതേതരത്വം സംരക്ഷിക്കപ്പെടണമെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജന്മദിനാഘോ ഷവും രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പി.എ സലീം മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.സി തങ്കച്ചനെ ചടങ്ങില്‍ ആദരിച്ചു. നൗഷാദ് ഇല്ലിക്കല്‍, റ്റി.വി ജോസഫ്, വി.റ്റി അയൂബ് ഖാന്‍, മോഹന്‍ദാസ് പഴുമല, കെ.എസ് രാജു, മാഗി ജോസഫ്, പി.എ ഷെമീര്‍, പി.സി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.