കാഞ്ഞിരപ്പള്ളി:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ കാഞ്ഞിരപ്പള്ളി മണ്ഡ ലം കമ്മറ്റിയുടെ പ്രസിഡന്റ് ആയി ടി .എം ജോണി തുണ്ടത്തിലിനെ തെരഞ്ഞെടുത്ത തായി കോട്ടയം ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.യൂത്തു കോൺ ഗ്രസ് , ഐ എൻ ടി യു സി മണ്ഡലം കമ്മറ്റികളുടെ പ്രസിഡന്റ് , കോൺഗ്രസ് ബ്ലോക് കമ്മറ്റിയുടെ സെക്രെട്ടറി തുടങ്ങിയ സ്ഥാനങ്ങൾ മുൻപ് ടി .എം ജോണി വഹിച്ചിട്ടുണ്ട് .

നിലവിൽ കോൺഗ്രസ് ബ്ളോക് എക്സിക്യു്ട്ടീവ് കമ്മറ്റി അംഗമാണ് . വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് മുൻ  സെക്രെട്ടറി, ലയൺസ് ക്ലബ് , വൈസ് മെൻ ക്ലബ് എന്നിവയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ടി .എം ജോണി തുണ്ടത്തിൽ .