കാഞ്ഞിരപ്പള്ളി: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് നേതാവായ ഷുഹൈബിന്റെ ദാരുണ കൊലപാതകത്തിൽ കോൺഗ്രസ്സ്  മണ്ഡലം നേതൃയോഗം ശക്തമായ പ്രതിഷേധം രേഖ പ്പെടുത്തി. ആക്രമരാഷ്ട്രീയം ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂഷണമല്ലായെന്നും സമാധാന പരമായി സംഘടനാ പ്രവർത്തനം നടത്തുന്നവരെ ഭീക്ഷണിയുടെയും, അക്രമങ്ങളുടെയും മാർഗ്ഗത്തിലൂടെ തകർക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയിൽ കടുത്ത അനീതിയും പ്രതിഷേധാർഹവുമാണെന്നും യോഗം ആരോപിച്ചു.കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ബേബി വട്ടയ്ക്കാടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക്  പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറിമാരായ പി എ ഷെമീർ, റോണി കെ.ബേബി, ടി.കെ സുരേഷ് കുമാർ, കോൺഗ്രസ്സ് ബ്ളോക്ക് സെക്രട്ടറി ഒ എം ഷാജി, മാത്യു കുളങ്ങര, സിബു ദേവസ്യ, പി. ജീരാജ്, കെ.എൻ.നൈ സാം,സുനിൽ തേനം മാക്കൽ, നായിഫ് ഫൈസി,രാജു തേക്കുംതോട്ടം, സുമ ദാമോദരൻ, , അന്നമ്മ തോമസ്, നിബു ഷൗക്കത്ത്, എം.കെ.ഷെമീർ, ഫസിലി കോട്ടവാതുക്കൽ, ഫസിലി പച്ചവെട്ടി എന്നിവർ പ്രസംഗിച്ചു.

നേരത്തേ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് കോൺഗ്രസ് നേതാക്കളായ അൻവർ പുളിമൂട്ടിൽ, പി.എം.അജു, ടി.എസ്.നിസു, അൻവർഷ കോനാട്ട് പറമ്പിൽ, അബ്ദുൾ ഫത്താഹ്, പി.എ.താജു, കെ.എച്ച്.നൗഷാദ്, നദീർ കല്ലുങ്കൽ ,ജോൺ ജേക്കബ്, ടിഹാന ബഷീർ, റിയാസ് കളരിക്കൽ, മുഹമ്മദ് ഫയാസ്, ഷൈജു വട്ടകപ്പാറ എന്നിവർ നേതൃത്വം നൽകി.