കാഞ്ഞിരപ്പള്ളി: അക്രമത്തിനെതിരെ അമ്മമാരുടെ കയ്യൊപ്പ് ശേഖരിക്കുന്ന ഡിജിറ്റൽ ക്യാംപെയ്ന്റെ നിയോജക മണ്ഡലംതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ നിർവ്വഹിച്ചു.രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ദിച്ച് വരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ്   ” അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്” എന്ന പേരിൽ ഡിജിറ്റൽ ക്യാംപെയ്ൻ നടത്തുന്നത്.രാഷട്രീയ അക്രമങ്ങളിൽ കൊല്ലുന്നവ രുടെയും കൊല്ലപ്പെടുന്നവരുടെയും ബന്ധുക്കളായ സ്ത്രീകളാണ് ഈ അക്രമങ്ങ ളുടെ ഇര യായി മാറുന്നതെന്നും   അതുകൊണ്ട് തന്നെ അക്രമ രാഷ്ട്രീയത്തിനോടുള്ള സ്ത്രീകളുടെ പ്രതിഷേധം ഡിജിറ്റലായി ശേഖരിക്കുകയെന്നതാണ് ക്യാംപെയ്ന്റെന്റെ ലക്ഷ്യമെന്നും എം.എം ഹസൻ പറഞ്ഞു .

കേരളത്തിൽ കഴിഞ്ഞ ഇരുപത്തിമൂന്ന് മാസക്കാലയളവിനുള്ളിൽ ഇരുപത്തിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി.കണ്ണൂർ ജില്ലയിൽ മാത്രം പത്ത് പേർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ രാഷ്ട്രീയ കൊലപാതകത്തിൽ കേരളത്തിന് മൂന്നാം സ്ഥാനവും സ്ത്രീകളോ ടുള്ള അതിക്രമത്തിൽ രണ്ടാം സ്ഥാനവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസി ഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയിൽ എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണു നാഥ്, ആന്റോ ആന്റണി എം.പി, യൂത്ത് കോൺഗ്രന്റ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, ജോസഫ് വാഴക്കൻ എക്സ് എം.എൽ.എ, കെ .പി .സി .സി സെക്രട്ടറി മാരായ പി.എ സലീം, ഫിലിപ്പ് ജോസഫ്, പി.എസ് രഘുറാം, സജീവ് ജോസഫ്, നാട്ടകം സുരേഷ്, ഡി.സി.സി ഭാരവാഹികളായ പി.എ ഷെമീർ,റോണി കെ ബേബി, ജെയ് ജോൺ പേരെയിൽ, ജോമോൻ ഐക്കര, ബ്ലോക്ക് പ്രസിഡൻറ് ബാബു ജോസഫ്, ജോസി സെബാസ്റ്റ്യൻ, ഐ.റ്റി സെൽ നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ കെ.എസ് ഷിനാസ്, ഒ എം ഷാജി, രഞ്ജു തോമസ്, മാത്യു കുളങ്ങര, സിബു ദേവസ്യ, നായിഫ് ഫൈസി, കെ.എൻ .നൈസാം, അൻവർ പുളിമൂട്ടിൽ ,ഷെജി പാറയ്ക്കൽ, വി.യു നൗഷാദ് , റസിലി തേനമാക്കൽ, റസിലി ആനിത്തോട്ടം, പി.ഐ ഷാജി എന്നിവർ  പ്രസംഗിച്ചു.