അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം അട്ടിമറിച്ച് വിജയത്തിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയത്.

കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പേട്ട കവലയി ല്‍ സമാപിച്ചു.പ്രകടനത്തിന് പി.എ ഷമീര്‍,മാത്യു കുളങ്ങര,സുനില്‍ സീബ്ലു,ഒ.എം ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.