കാഞ്ഞിരപ്പള്ളി:നിരപരാധികളെ കൊന്നൊടുക്കുന്ന സി.പി.എമ്മിന്റെ  അതിക്രമത്തിൽ പ്രതിചേർക്കപ്പെട്ടവരെ രക്ഷിക്കാനാണ്  സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേരള സംരക്ഷണ യാത്ര നടത്തുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ അഭിപ്രായപ്പെട്ടു.കാസർകോട്ടിൽ നടന്ന ഇരട്ട കൊലപാതകത്തിൽ പ്രതി ഷേധിച്ച്  യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പേട്ടക്കവലയിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് നായിഫ് ഫൈസിയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ട റി റോണി കെ.ബേബി,യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി രഞ്ജു തോമസ്, ടി. എസ് രാജൻ,കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സുനിൽ സീബ്ലൂ,പി.പി.എ സലാം, മാത്യു കുളങ്ങര,സിബു ദേവസ്യ,റസ്സിലി തേനം മാക്കൽ,പി.എ. താജു,ബിനു കുന്നുംപും ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റെ ജോബ് വെട്ടം,നിബു ഷൗക്കത്ത്, ഷെജി പാറക്കൽ,   പി.എം.അ ജു, അസി പുതുപ്പറമ്പിൽ, കെ.എൻ നൈസാം, ഫസിലി കോട്ടവാതുക്കൽ, കെ.എസ്.ഷിനാസ്, ഇ.എസ്.സജി  എന്നിവർ പ്രസംഗിച്ചു.
നേരത്തെ പേട്ടക്കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് അഫ്സൽ കളരി ക്കൽ,നാദിർഷ കോനാട്ടുപറമ്പിൽ,അസീബ് സൈനുദീൻ,അസ്‌ലം നൗഷാദ്,സാദിഖ് ഷെജി ,ഫാസിൽ അസീസ്,വി.ബി.ഹാഷിം,അബീസ് ടി ഇസ്മായിൽ, പി.എസ്.ഹാഷിം,ഫയസ് മുഹമ്മദ്,ശരത്  ശിവൻകുട്ടി,ഫൈസൽ മഠത്തിൽ,സഹിൽ ആയപ്പാറ ,അസ്ഹർ ഇർഷാ ദ്, സമദ് ഈസ തൻസീം എന്നിവർ നേതൃത്വം നൽകി.