ലോക്ക് ഡൗണ്‍ മൂലം നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ ദുരിതത്തിലായവര്‍ക്ക് ആശ്വാസമായി കോണ്‍ഗ്രസ്സിന്റയും പോഷക സം ഘടനകളുടെയും നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ വിവി ധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടാം റൗണ്ട് ദുരിതാശ്വാസ പ്രവര്‍ത്ത നങ്ങള്‍ ആരംഭിച്ചു.

ഗവണ്‍മെന്റ് ലോക് ഡൗണ്‍ കാലാവധി നീട്ടിയതോടെ രണ്ടാം റൗണ്ട് ദുരി താശ്വാസ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് ആനക്കല്ല് വാര്‍ഡ് കമ്മറ്റി യിലെ പ്രവര്‍ത്തകര്‍ സജീവമായി. ആദ്യ റൗണ്ടില്‍ കാഞ്ഞിരപ്പള്ളി പഞ്ചാ യത്തിലെ അഞ്ചാം വാര്‍ഡായ ആനക്കല്ലിലും സമീപ പ്രദേശങ്ങളിലുമാണ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തതെങ്കില്‍ ഇത്തവണ വിഴിക്കത്തോ ട്, അഞ്ചിലിപ്പ, കാഞ്ഞിരപ്പള്ളി ടൗണ്‍, മാനിടുംകുഴി, വില്ലണി മിച്ചഭൂമി തു ടങ്ങിയ പ്രദേശങ്ങളിലും പച്ചക്കറി കിറ്റുകള്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ ക്ക് കഴിഞ്ഞു.

സവോള,തക്കാളി,കോവക്ക,മത്തങ്ങ,ബീറ്റ്‌റൂട്ട്,കുമ്പളങ്ങ,പച്ചമുളക് തുട ങ്ങി രണ്ട് ടണ്ണോളം പച്ചക്കറികള്‍ വിതരണം ചെയ്തതായി ഡി.സി.സി ജന റല്‍ സെക്രട്ടറി റോണി കെ. ബേബി പറഞ്ഞു.പച്ചക്കറി വിതരണത്തിന് കോ ണ്‍ഗ്രസ് ആനക്കല്ല് വാര്‍ഡ് പ്രസിഡന്റ് ഷാജി പെരുന്നേപ്പറമ്പില്‍, ബ്ലോക്ക് സെക്രട്ടറിമാരായ മാത്യു കുളങ്ങര,സിബു ദേവസ്യ,ബിജു പത്യാല, ജോബ് സെബാസ്റ്റ്യന്‍, അബ്ദുള്‍ റസ്സാക്ക് എന്നിവര്‍ നേതൃത്വം നല്‍കി.