മുണ്ടക്കയം:  കോൺഗ്രസ് ബ്ലോക് എക്സിക്യുട്ടീവ് അംഗം ജോയി ഏബ്രഹാം പുളിക്ക ലും പ്രവർത്തകരും  കേരളാ കോൺഗ്രസ് (എം) ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാ നിച്ചു. സംസ്ഥാന സ്റ്റിയറിംഗ്‌ കമ്മിറ്റി അംഗം ജോർജ്കുട്ടി ആഗസ്തിയിൽ നിന്നും അംഗ ത്വം സ്വീകരിച്ചു.മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 15, 18 വാർഡുകളിൽ നി ന്നും ജയിച്ച പഞ്ചായത്ത് അംഗങ്ങളായ ബിൽസി മാനുവൽ, ഷീല ഡോമിനിക് എന്നി വർക്ക് സ്വീകരണം നൽകി.
മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് ക മ്മിറ്റി അംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി നിയോജക മ ണ്ഡലം പ്രസിഡൻ്റ് സാജൻ കുന്നത്ത്, വനിതാ കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻ്റ് മോളി ദേവസ്യ, ജോസ് നടുപ്പറമ്പിൽ, പി.സി തോമസ്, ചാക്കോ തുണിയംപ്രാ, അജിവെട്ടുകല്ലാംകുഴി, ടി.എം.ബേബി, അനിയാച്ചൻ മൈലപ്ര, ജോസ് വരവുകാല, മാത്യുസ് വെട്ടുകല്ലാംകുഴി, അജേഷ് കുമാർ, സിഞ്ചു ലൂക്കോസ്, അരുൺകുമാർ വടുതല, ടോമി വലിയവീട്ടിൽ, അപ്പച്ചൻ കുമ്പളന്താനം, റെജി നെല്ലിമല, പാപ്പച്ചി പൊട്ടനാനി ജോസഫ് വള്ളിപറമ്പിൽ, അനുപ് കെ, റെജി പൊട്ടൻപ്ലാവിൽ, കുഞ്ഞുമോൻ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.