ഇടുക്കി കൊലപാതകം;കൊക്കയാറ്റിൽ കോൺഗ്രസ് ബോർഡും പതാകയും തീയിട്ടു, ജനകീയ സമിതി സമര പന്തൽ തകർത്തു.
ധീരജ് വധത്തിൽ പ്രതി ഷേധിച്ചു സി.പി. എം സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ കോൺഗ്രസ് പതാകയും ഫ്ലക്സ് ബോർഡും തീയിട്ടു നശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കൊക്കയാർ വില്ലേജ് ആഫീസിനു സമീപമാണ് സംഭവം. പ്രകടനമായി എത്തിയ സംഘം തീയിടുകയായിരുന്നു. കൂടാതെ  വില്ലേജ് ആഫീസിനു മുന്നിൽ പൂവഞ്ചി ജനകീയ സമിതി സമരം നടത്തി വന്നിരുന്ന സമര പന്തലും അടിച്ചു തകർത്തു. തുടർന്ന് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.പെരുവന്താനം പൊലീസിൽ പരാതി നൽകി.  സംഘർസ്ഥ കണക്കിലെടുത്തുപൊലീസ്  സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്