കോട്ടയം ജില്ല പഞ്ചായത്തിലെ എരുമേലി ഡിവിഷനെ ചൊല്ലിയുള്ള തർക്കം അഞ്ചാം ദി വസവും യു.ഡി.എഫിൽ തുടരുന്നു. മുസ്ലീം ലീഗിൻ്റെ കടുംപിടുത്തത്തിന് ഒടുവിൽ കോ ൺഗ്രസിന്, വിട്ട് കൊടുത്ത സീറ്റിൽ ഡിസിസി സെക്രട്ടറിയായ പി.എ ഷമീറിനെയാണ് പ രിഗണിച്ചിരുന്നത്. ഇതിനിടയിലാണ് ഷമീറിൻ്റെ സ്ഥാനാർത്ഥിത്തെ ചൊല്ലി എരുമേലി യിലെ കോൺഗ്രസ് വിഭാഗത്തിൽ നിന്നും എതിർപ്പ് ശക്തമായത്. ഇതോടൊപ്പം ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഇടപെട്ടതോടെ പി.എ ഷമീർ പിൻമാറുകയായിരുന്നു.

ഷമീർ പഞ്ചായത്തിൽ മൽസരിച്ച് പോന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലേക്കാണ് വീണ്ടും ജനവിധി തേടുന്നത്. അതേ സമയം എരുമേലി ഡിവിഷനിൽ വിവാദം പുകയുകയാണ്. ഷമീറിന് സീറ്റ് നൽകിയതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ അടക്കം വിവാദം പുകഞ്ഞ എരുമേലി ഡിവിഷനിൽ വീണ്ടും പുറത്ത് നിന്നും സ്ഥാനാർ ത്ഥിയെ ഇറക്കുമതി ചെയ്യുന്നുവെന്നാണ് പ്രവർത്തകരുടെ ആരോപണം. നാളുകളായി പാർട്ടിക്കായി പ്രവർത്തിക്കുന്ന പ്രകാശ് പുളിക്കനെ തള്ളി മുണ്ടക്കയം സ്വദേശിയായ റോയി കപ്പലുമാക്കലും കഴിഞ്ഞ തവണ മൽസരിച്ചു തോറ്റ ബിനു മറ്റക്കരയെയും ഉൾ പ്പെടെ ഉൾവരെ മൽസരിപ്പിക്കുവാനാണ് ഒടുവിലെ നീക്കം. ഇതിനെതിരെ പ്രകാശ് പുളി ക്കലിനെ അനുകൂലിക്കുന്ന വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

പതിനൊന്നാം വാർഡിൽ പി.എ ഷമീറിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ കെ.എസ് ഷാനവാസാണ് എതിരാളിയാകുന്നത്. നിലവിൽ രണ്ടു തവണ വാർഡിൽ വോ ട്ടഭ്യർത്ഥിച്ച ഷാന ശുഭാപ്തി വിശ്വാസത്തിലാണ്. അതേ സമയം കോൺഗ്രസ് പാർട്ടിക്കു ള്ളിൽ സീറ്റിനെ ചൊല്ലി പടല പിണക്കം ആരംഭിച്ചു കഴിഞ്ഞു.നേരത്തെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിൻ്റെ പടയോട്ടം പ്രോഗ്രാമിലെ സ്ഥാനാർത്ഥി സാധ്യത എന്ന നിലയിലേ ക്ക് കാര്യങ്ങൾ എത്തുകയാണ് .