യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന നികുതി ഭീകരയ്ക്കെതിരെ ടാക്സ് പേ യ്ബാക് സമരം നടത്തി.കൊപ്രാക്കളം ഭാരത് പെട്രോളിയം പമ്പിൽ നടത്തിയ സമര ത്തിൽ ഇന്ധനം നിറയ്ക്കാൻ വന്ന ആളുകൾക്ക് ഒരു ലിറ്റർ ഇന്ധനത്തിന്റെ നികുതി പണം തിരികെ നൽകി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിച്ചു കൊപ്രാക്കളത്തിന്റെ അധ്യക്ഷതയി ൽ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അഭിജിത് ആർ കവുങ്ങഴയ്ക്കൽ, മണ്ഡ ലം വൈസ് പ്രസിഡണ്ട് ജിഷ്ണു പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ജിബിൻ ശൗര്യാംകുഴി, സെക്രട്ടറി സിജോ ഇരുപ്പക്കാട്ട്, ലൂയിസ് മാത്യു ചെമ്മരപ്പള്ളിൽ, ഹാഷിക് പി എ എ ന്നിവർ നേതൃത്വം നൽകി.