കാഞ്ഞിരപ്പള്ളി: പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചും ഭയപ്പെ ടുത്തിയും ഭരണം നിലനിർത്തുകയെന്ന ദുഷ്ടലാക്കോണ് കേന്ദ്ര സർക്കാരിനുള്ളതെന്ന് വി. പി സജീന്ദൻ എം.എൽ.എ അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നട ക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ താഴെ തട്ടിൽ സജ്ജമാക്കുകയെന്ന ലക്ഷ്യ ത്തോട് കൂടി കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  നടത്തിയ ഏകദിന പ ഠനക്യാമ്പ് ( ദിശ2020) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങളെ കരിനിയമം ഉപയോഗിച്ച് രാജ്യത്ത് നിന്നും പുറത്താക്കാമെന്നാണ് ബി.ജെ.പി കരുതുന്ന തെങ്കിൽ അതിനെ ചെറുത്ത് തോൽപ്പിക്കുവാനുള്ള കരുത്ത് കോൺഗ്രസിനുണ്ടെന്നും അ ദേഹം പറഞ്ഞു.

പ്രസിഡന്റ്  ബാബു ജോസഫിന്റെ അധ്യക്ഷതയിൽ ആന്റോ ആന്ററണി എം.പി കോ ൺഗ്രസ് ജന്മദിന സന്ദേശം നൽകി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യ പ്രഭാഷ ണം നടത്തി. കെ.പി.സി.സി സെക്രട്ടറി പി.ഏ.സലീം, യു.ഡി.എഫ് ജില്ലാ കൺവീനർ ജോ സി സെബാസ്റ്റ്യൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.ഏ.ഷെമീർ, പ്രഫ. റോണി.കെ.ബേബി, ഷിൻസ് പീറ്റർ, കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, പി.സതീഷ് ചന്ദ്രൻ നായർ, ഡോ. ആതിരാ ജയപ്രകാശ്, സുരേഷ് ടി.നായർ, ടി.എസ്.രാജൻ, ശശികല നാ യർ, മണ്ഡലം  പ്രസിഡന്റുമാരായ സുനിൽ മാത്യു, എസ്‌.എം.സേതുരാജ്, ജയകുമാ ർ കുറിഞ്ഞിയിൽ, ജോബ്.കെ.വെട്ടം എന്നിവർ പ്രസംഗിച്ചു.