കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, എട്ട്, ഒമ്പത്, 12, 17, 19 വാര്‍ഡുകള്‍ അതീവ നിയന്ത്രണ മേഖലക ളായി ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് അവശ്യ വസ്തുക്കളുടെ വിതരണത്തി നും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും മാത്രമേ വാഹനഗതാഗതം അ നുവദിക്കുകയുള്ളു. അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ മാത്രം രാ വിലെ ഏഴു മുതല്‍ വൈകുന്നേരം നാലു വരെ പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചില്‍ അധികം പേര്‍ എത്താന്‍ പാടില്ല. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. നാലില്‍ അധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല.

ആരാധനാലയങ്ങൡ പൊതുജനങ്ങളെ പ്രവേശിപ്പിക്കാന്‍ പാടില്ല. വിവാഹം, മരണാന ന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ആറ്, 10, 13, 14, 15, 18, 22 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ റേഷന്‍ കടകള്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും അവശ്യ വസ്തുക്കളുടെ വിതരണത്തിനുള്ള കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയും പ്രവര്‍ത്തിക്കാവുന്നതാണ്. വ്യാപാര സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഹോട്ടലുകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്. ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണ സംവിധാനം അനുവദനീയമല്ല. മരണാനന്തര ചടങ്ങുകള്‍ മാത്രം പരമാവധി 20 പേരെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ നടത്താവുന്നതാണ്. മറ്റ് യാതൊരു ചടങ്ങുകളും അനുവദനീയമല്ല. ആശുപത്രികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല. പൊതുജനങ്ങള്‍ ആവശ്യമില്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യാന്‍ പാടില്ല.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണനിയമം, ദുരന്ത നിവാരണ നിയമം, ഐപിസി 188, 269 എന്നിവ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.