പാറത്തോട് പഞ്ചായത്തിലെ ഏഴ്, എട്ട്, ഒൻമ്പത് വാർഡുകളിൽ സമ്പർക്കത്തിലൂടെ കോ വിഡ് സ്ഥീകരിച്ചതോടെയാണ് ഈ വാർഡുകൾ കണ്ടെയ്മെൻ്റ് സോണക്കി കോട്ടയം ജി ല്ലാ കളക്ടർ എം. അഞ്ജന ഉത്തരവ് പുറപ്പിടിച്ചിരിക്കുന്നത്. പാറത്തോട് പഞ്ചായത്തി ലെ ഏഴ്, എട്ട്, ഒമ്പത് വാർഡുകളായ പാറത്തോട്, നാടുകാണി, ഇടക്കുന്നം എന്നീ വാർ ഡുകളാണ് നിലവിൽ കണ്ടെയ്മെൻ്റ് സോണാക്കിയിരിക്കുന്നത്.
സമ്പര്‍ക്കം മുഖേന രോഗബാധിതരായ വരില്‍ 15 പേര്‍ പാറത്തോട് ഗ്രാമപഞ്ചായത്തില്‍  നിന്നുള്ളവരാണ്. രണ്ടു പേര്‍ വിദേശത്തു നി ന്നും ഒരാള്‍ ബാംഗ്ലൂരില്‍നിന്നും എത്തി യതാണ്.
കോവിഡ് 19 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനാവിശ്യമായി ജനങ്ങൾ പുറത്തിറങ്ങുന്നതും അഞ്ചില ധികം പേർ കൂട്ടം കൂടുവാനും പാടുള്ളതല്ല. നിയന്ത്രണ മേഖലയിൽ കർശന നിരീക്ഷണ വും വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർ മുഖേനെ ആവിശ്യ വസ്തുക്കൾ വിതരണം ചെയ്യും, ഇതിന് പഞ്ചായത്തിൽ നിന്ന് പാസ് അനുവദിക്കും. ഇ വിടങ്ങൾ സന്ദർശിക്കുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തി രജിസ്ട്രർ സൂക്ഷിക്ക ണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന പക്ഷം പകർച്ച വ്യാധി നിയമ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവും നിയമനടപടികൾ സ്വീകരിക്കു മെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. പാറത്തോട്ടിലെ നിലവിലെ കണ്ടയ്മെൻ്റ് സോൺ കൂടാതെ മേഖലയിൽ ചിറക്കടവ് പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളും കണ്ട യ്മെൻ്റ് സോണിലാണ്.
നേരത്തെ രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട  പാറത്തോട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ താമസിക്കുന്ന 12 പേരും ഏഴാം വാര്‍ഡില്‍ നിന്നുള്ള രണ്ടു പേരും ഒന്‍പതാം വാര്‍ഡില്‍നിന്നുള്ള ഒരാളും രോഗബാധിതരില്‍ ഉള്‍ പ്പെടുന്നു. ഇദ്ദേഹത്തിന്റെതന്നെ സമ്പര്‍ക്ക പട്ടികയിലുള്ള വാഴൂര്‍ സ്വദേശി(19)യുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ എരുമേലി സ്വദേശിനി(35)യുടെയും പരിശോധ നാഫലം പോസിറ്റീവാണ്.