കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം  വാർഡിനെ( ഞള്ളമറ്റം) കണ്ടെയ്ൻ മെൻറ്  സോണിൽ നിന്നും ഒഴിവാക്കി കളക്ടറുടെ ഉത്തരവ്.ഒരാഴ്ച്ച മുമ്പ് ഒരു കുടും ബത്തിലെ മൂന്ന്  പേർക്ക് കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതോടെ കണ്ടെ യ്ന്‍മെന്റ് സോ ണായി പ്രഖ്യാപിച്ചിരുന്ന  കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ  പതിനെ ട്ടാം വാർഡ് ഞള്ള മറ്റം പ്രദേശത്തെ കണ്ടെയ്ന്‍മെന്റ്  സോണിൽ നിന്നും ഒഴിവാക്കി.
രോഗബാധിതരായ മൂന്നു പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആവുകയും, പ്രദേ ശത്തു നടത്തിയ പരിശോധനകളിൽ ആർക്കും രോഗബാധ സ്ഥിരീകരിക്കാതിരിക്കുകയും ചെയ്തതിനാലാണ് വാർഡിനെ കണ്ടെയ്ന്‍മെന്റ്  സോണിൽ നിന്നും ഒഴിവാക്കിയത്.ഇ തോടൊപ്പം അയ്മനം പഞ്ചായത്തിലെ ആറാം വാർഡിനെയും ഒഴിവാക്കിയിട്ടുണ്ട്. അ തേ സമയം പാറത്തോട് പഞ്ചായത്തിലെ ഏഴ്, എട്ട്, ഒൻപത്, പതിനാറ് വാർഡുകൾ ഇ പ്പോഴും കണ്ടെയ്ൻമെൻ്റ് സോണിൽ തന്നെ തുടരുകയാണ്.