കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2019 – 20 വാർഷിക പദ്ധതിയിൽ പത്തു ലക്ഷം രൂ പ ചെലവഴിച്ച് സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ അംഗീകാരമുള്ള ഗ്രന്ഥശാലകൾ ക്ക് കമ്പൂട്ടറുകൾ വിതരണം ചെയ്യുയെന്ന് പ്രസിഡന്റ് മറിയമ്മ ജോസഫ് വൈസ് പ്രസി ഡന്റ് പി.എ.ഷെമീർ എന്നിവർ  അറിയിച്ചു. ആദ്യഘട്ടത്തിൽ പത്ത് ഗ്രന്ഥശാലകൾക്കാ ണ്  കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുന്നത്. ഓൺലൈൻ വിദ്യാഭ്യാസം അപ്രാപ്യമായ കു ട്ടികളെ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആലപ്ര സഹൃദയ,  പാറത്തോ ട്, ചിറ്റടി, ചോറ്റി, ഊരക്കനാട്, മുട്ടപ്പള്ളി, മുരിക്കുംവയൽ പബ്ലിക് ലൈബ്രറി, വിഴിക്ക ത്തോട് പി.വൈ.എം.എ, കോരുത്തോട് നെഹ്റു മെമ്മോറിയൽ ,പുഞ്ചവയൽ കെ.ആർ. നാരായണൻ സ്മാരക ലൈബ്രറി എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ കമ്പ്യൂട്ടറുകൾ വിത രണം ചെയ്യുന്നത്.

കമ്പ്യൂട്ടറുകളുടെ വിതരണോത്ഘാടനം വൈസ് പ്രസിഡൻ്റ് പി.എ.ഷെമീറിൻ്റെ അധ്യ ക്ഷതയിൽ പ്രസിഡൻ്റ് മറിയമ്മ ജോസഫ് ആലപ്ര സഹൃദയ ഗ്രന്ഥശാല സെക്രട്ടറി കെ. കെ.സുരേഷിന് കൈമാറി നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ റോസമ്മ ആ ഗസ്തിതി, വി.ടി.അയ്യൂബ്ഖാൻ, ലീലാമ്മ കുഞ്ഞുമോൻ, അംഗങ്ങളായ ജെയിംസ്.പി. സൈമൺ,പ്രകാശ് പളളിക്കൂടം, ഹെഡ് അക്കൗണ്ടന്റ് ബാബുരാജ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വിനോദ് എന്നിവർ പങ്കെടുത്തു .