പൊന്‍കുന്നം: ഇന്റര്‍നെറ്റ് കഫേയിലെ സേവനങ്ങള്‍ക്ക് അമിത നിരക്ക് ആവശ്യപ്പെ ട്ടതായി പരാതി. ഓണ്‍ലൈന്‍ ആപ്ലിക്കേഷനും, ഡോക്യുമെന്റ് സ്‌കാനിങ്ങിനും കൂടി 3,000 രൂപ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊന്‍കുന്നം സ്വദേശി ഷിജോ കൊ ട്ടാരം പോലീസില്‍ പരാതി നല്‍കിയത്. പൊന്‍കുന്നം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നെറ്റ് കഫേയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.
എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രൈവറ്റ് ബിരുദം എഴുതിയ വ്യക്തിയുടെ കണ്‍ സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റിനും, പ്രൊഫിഷണല്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈനാ യി അപേക്ഷിക്കാനെത്തിയതാണ് ഷിജോ. സര്‍വ്വകലാശാല ഫീസ് ഇനത്തില്‍ 1,030 രൂപയും, ബാങ്കിംഗ് ഫീസായി 200 രൂപയും ഉള്‍പ്പടെ 1,230 ചെലവാകുമെന്ന് ആദ്യം അറിയിച്ചു. ഇത് സമ്മതിക്കുകയും ചെയ്തു.
അപേക്ഷയുടെ ആവശ്യങ്ങള്‍ക്കായി ഒമ്പത് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്തിരുന്നു. ഇതിന് 800 രൂപയാണ് കഫേയില്‍ നിന്ന് ആവശ്യപ്പെട്ടത്. ഇതിന് പുറമെ, 1,000 രൂപ സര്‍വ്വീസ് ചാര്‍ജ്ജും ഉള്‍പ്പടെ 3,000 രൂപ നല്‍കണമെന്ന് കഫേയിലെ സ്ത്രീ ആവശ്യ പ്പെട്ടു. ബില്ല് ചോദിച്ചെങ്കിലും തരാന്‍ തയ്യാറായില്ല. ബില്ല് കൈവശം ലഭിക്കാതെ പ ണം നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കഫേയില്‍ പിടിച്ചു വെച്ചിരിക്കുന്നതായും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരേയും പൊന്‍കുന്നം പൊലീസ് സ്റ്റേഷനിലേ ക്ക് വിളിപ്പിച്ചു. ചര്‍ച്ചയ്ക്കൊടുവില്‍ ബില്ല് നല്‍കാന്‍ പോലീസ് നിര്‍ദ്ദേശിച്ചതോടെ ക ഫേയില്‍ നിന്ന് ബ്ലില് നല്‍കി. ഉപഭോക്തൃകോടതില്‍ പരാതി നല്‍കാനൊരുങ്ങുകയാ ണ് ഷിജോ.
മറ്റ് കഫേകളിലും, സേവന കേന്ദ്രങ്ങളിലും 100 രൂപ മുതല്‍ 200 രൂപ വരെ മാത്രം സര്‍ വ്വീസ് ചാര്‍ജ്ജ് ഈടാക്കുമ്പോഴാണ് ഇവിടെ 1,000 രൂപ എന്ന അധിക നിരക്ക് ഈടാക്കി യതായി പരാതി ഉയര്‍ന്നത്. ഈ അനുഭവം ഷിജോ കൊട്ടാരം ഫേസ്ബുക്കില്‍ പങ്കുവെ ച്ചതോടെ നിരവധി ആളുകളാണ് സമാന ആരോപണവുമായി രംഗത്തെത്തിയിരിക്കു ന്നത്.