എരുമേലിയില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ അനധികൃത നിര്‍മാണം നടത്തിയിട്ടില്ലെന്ന് കടയുടമ : നടത്തിയത് അനധികൃത നിര്‍മാണമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്റ്… സംഭവത്തില്‍ വിവാദം കൊഴുക്കുന്നു.

എരുമേലി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലുളള ഷോപ്പിംഗ് കോംപ്ല ക്‌സില്‍ റോഡ് കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപി ച്ച് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ്റ് നിര്‍മാണം പൊളിച്ചു നീക്കിയി രുന്നു. എന്നാല്‍ താന്‍ നടത്തിയത് പഞ്ചായത്ത് സെക്കട്ടറിയും അസി.എഞ്ചിനീയറും അനുവദിച്ച പെര്‍മിറ്റ് പ്രകാരമുളള നിര്‍മാണമാ ണെന്ന് കടയുടമ എരുമേലി വടക്കേമുട്ടുമണ്ണില്‍ കെ എസ് മത്തായി പറ യുന്നു. നിര്‍മാണം തടസപ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കു മെന്ന് കെട്ടിട ഉടമ എരുമേലി പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.റോഡില്‍ മഴവെളളവും കല്ലും മണ്ണും ഒഴുകി കടയുടെ മുന്നീല്‍ നിറയുന്നതിന് പരി ഹാരമായി തറ നിര്‍മിച്ച് ടൈലുകള്‍ പാകുന്നതും വെളളം കയ റാതിരിക്കാന്‍ റോഡി ന്റ്റെ വശത്ത് ബംപ് നിര്‍മിക്കുന്നതുമായ പ്രവൃ ത്തികളാണ് നടത്താന്‍ ശ്രമിച്ചത്. ഇതി ന് നിയമ വിധേയമായി പഞ്ചായ ത്തധികൃതര്‍ പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. വാസ്തവം ഇതായിരിക്കെ കയ്യേ റ്റക്കാരനായി ചിത്രീകരിക്കുകയും മുതിര്‍ന്ന പൗരനെന്ന പരിഗ ണന പോലും നല്‍കാതെബലപ്രയോഗം നടത്തുകയുമാണ് തന്നോട് പ്രസിഡന്റ്റ് ചെയ്തതെന്നും കെട്ടിട ഉടമ പറഞ്ഞു.അതേസമയം റോഡും വൈദ്യുതി പോസ്റ്റും കയ്യേ റിയാണ് നിര്‍മാണത്തിന് ശ്രമിച്ച തെന്ന് പ്രസിഡന്റ്റ് ടി എസ് കൃഷ്ണകു മാര്‍ പ്രസ് ക്ലബില്‍ മറുപടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.പെര്‍മിറ്റ് പ്രകാരം അനുവദിച്ച പാര്‍ക്കിംഗ് സ്ഥലം കടമു റികളാക്കിയത് കെട്ടിട ഉടമ നടത്തിയ നിയമ ലംഘനമാണെന്നും കോടതി ഇടപെടുന്ന പക്ഷം കോടതിയുടെ തീരുമാനം അംഗീകരിക്കുമെന്നും പ്രസിഡന്റ്റ് വ്യക്ത മാക്കി. കെട്ടിട ഉടമയെ കയ്യേറ്റം ചെയ്‌തെന്ന പരാതി വാസ്തവ വിരുദ്ധമാണെന്നും പ്രസിഡന്റ്റ് പറഞ്ഞു.