കോരുത്തോട്: കൊമ്പുകുത്തിയിൽ പുതുതായി നിർമ്മിച്ച പട്ടികവർഗ്ഗ കമ്മൂണിറ്റി സെൻ റ്റർ സെപ്തംബർ 14 ന് രാവിലെ 11ന് നാടിന് സമർപ്പിക്കും.നൂറു പേർക്ക് ഒരേ സമയം ഉപയോഗപ്രദമാകുന്ന ഈ സെൻറ്റർ 21 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മിച്ചത്.

സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംസ്ഥാന സർക്കാരിനും മന്ത്രി എ.കെ ബാലനും നിവേദനം നൽകിയതിനെ തുടർന്നാണ് ഈ കമ്മ്യൂണിറ്റി സെൻറ്റർ നി ർമ്മിക്കുവാൻ തുക അനുവദിച്ചത്.കൊമ്പുകുത്തി ഗവർമെൻ്റ് ഹൈസ്കൂളിനു സമീപം ഇഞ്ചപ്പാക്കൽ ഇ ഐ കേശവൻ സംഭാവനയായി നൽകിയ ആറു സെൻറ്റ് സ്ഥലത്താണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഇതിനു് ഫർണിച്ചർ വാങ്ങുന്നതിനും വൈദ്യുതികരിക്കുന്നതിനും കോരുത്തോട് പഞ്ചായത്ത് 11.5 ലക്ഷം രൂപ അനുവദിച്ചതായി പഞ്ചായത്ത് അംഗം  പി കെ സുധീർ അറിയിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് കെ ബി രാജനാണ് ഇതിൻ്റെ  പി കെ സുധീർ അധ്യക്ഷനും.