കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനുള്ള പഞ്ചാ യത്തിന്റെ നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു.വ്യാപാരിവ്യവസായികൾ ഇതിനെതിരെ ഒപ്പ് ശേഖരണം നടത്തുകയും പഞ്ചായത്തിന് നിവേദനം നൽകുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിൽ നിന്ന് കക്കൂസ് മാലിനം ഒഴുക്കുവാ നായി ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാൻ നീക്കം നടത്തുന്നതായ വാർത്ത പുറത്ത് വന്നതിന് പിന്നാലെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെ ത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇതിനെതിരെ ഒപ്പ് ശേഖരണം നടത്തുകയും, പഞ്ചായത്തിൽ നിവേദനം സമർപ്പിക്കുകയും ചെയ്തു. ഒരു കാരണവശാലം ഇത്തരമൊരു നീക്കം അംഗീകരിക്കാനാവില്ലന്ന് വ്യാപാരികൾ പറഞ്ഞു.
https://youtu.be/pSQcitBP6xM
ഒരു കോടിയോളം രൂപ മുടക്കിപ്പണിത ബസ്റ്റാന്റിലെ കോൺക്രീറ്റ് ഇളക്കി മാറ്റി കക്കൂസ് മാലിന്യ മൊഴുക്കാനായുള്ള പൈപ്പുകൾ സ്ഥാപിക്കാൻ നടത്തുന്ന നീക്കം അംഗീകരിക്കാനാവില്ല. മാത്രവുമല്ല പുഴയോരത്ത് ടാങ്ക് നിർമ്മിച്ചാൽ അത് മലിനീ കരണത്തിനിടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
വിവാദങ്ങൾക്കിടെ കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുവാൻ തിങ്കളാഴ്ച പഞ്ചായത്ത് കമ്മറ്റി യോഗം ചേരും. ഈ യോഗത്തി ലെടുക്കുന്ന തീരുമാനമാകും ഇനി നിർണായകമാകുക.