കാഞ്ഞിരപ്പള്ളിയിൽ കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാത്തതിനെതിരെ പ്രതിക്ഷേധം വ്യാപകം. പഞ്ചായത്തിനെതിരെ ട്രോളുകളുമായി നവ മാധ്യമങ്ങൾ. സെപ്റ്റിക്ക് ടാങ്കിന്റെ പണി ഉടൻതുടങ്ങണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയതായി പഞ്ചായ ത്തധികൃതർ.
ലക്ഷങ്ങൾ മുടക്കി ബസ് സ്റ്റാന്റ് പുതുക്കിപ്പണിതു. പക്ഷേ ഒന്നിനോ, രണ്ടിനോ ശങ്ക തോന്നിയാൽ കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിലെത്തുന്നവർ വലഞ്ഞതു തന്നെ. സ്ത്രീകളാ ണെങ്കിൽ കാര്യം സാധിക്കണമെങ്കിൽ വല്ല ഹോട്ടലുകളെയും ആശ്രയിക്കണം, പുരുഷ ൻമാർക്കാകട്ടെ പൊതു സ്ഥലം തന്നെ ശരണം.ബി ഒ ടി അടിസ്ഥാനത്തിൽ പണികഴിപ്പി ച്ച കംഫർട്ട് സ്റ്റേഷനുണ്ടെങ്കിലും ഇത് തുറന്ന് നൽകാത്തതാണ് കാരണം. മാലിന്യം ഒഴു ക്കാൻ സെപ്റ്റിക് ടാങ്കില്ല എന്ന് കാരണം പറഞ്ഞാണ് കരാറുകാരൻ ഇത് തുറന്ന് നൽ കാത്തത്.
പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സെപ്റ്റിക് ടാങ്ക് സ്ഥാപിച്ച് കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാമെന്നിരിക്കെ കരാറുകാരൻ ഇതിന് തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം.ഇതിനിടെ കംഫർട്ട് സ്റ്റേഫർ തുറന്ന് നൽകാത്തതിനെതിരെ പ്രതിക്ഷേധമു യർത്തി പഞ്ചായത്തിനെതിരെ ട്രോളുകളുമായി നവ മാധ്യമങ്ങളും രംഗത്തെത്തി. എന്നാൽ എത്രയും വേഗം സെപ്റ്റിക് ടാങ്ക് പണിത് കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാൻ   കരാറുകാരനോട് ആവശ്യപ്പെട്ടതായി പഞ്ചായത്തധികൃതർ വ്യക്തമാക്കി. ഇക്കാര്യമു ന്നയിച്ച് കരാറുകാരന് നോട്ടിസ് നൽകിയതായും പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പറഞ്ഞു.