കംഫർട്ട് സ്റ്റേഷനിൽ നിന്ന് കക്കൂസ് മാലിന്യം ഒഴിക്കാനായി സ്റ്റാന്റിലെ പുതിയ കോൺക്രീറ്റ് വെട്ടിപ്പൊളിക്കാനും നീക്കം.കാഞ്ഞിരപ്പള്ളി ചിറ്റാർപുഴയോരത്ത് സെ പ്റ്റിക് ടാങ്ക് നിർമ്മിക്കാൻ നീക്കം നടത്തു ന്നില്ല എന്ന പഞ്ചായത്തിന്റെ വാദം പൊളി യുന്നു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ നിലപാട് ഇത് തന്നെയാണന്ന് വ്യക്തമാക്കി ചെയർപേഴ്സൺ. പഞ്ചായത്തു കമ്മറ്റിയി ൽ ഇക്കാര്യം ചർച്ചയാകും. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേ ഴ്സൺ റോസമ്മ വെട്ടി ത്താനത്തിന്റെ ടെലിഫോൺ സംഭാഷണം റിപ്പോർട്ടേഴ്സ് പുറത്ത് വിടുന്നു.
 https://youtu.be/a_iSqNwSYw0
കാഞ്ഞിരപ്പള്ളി ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ  നീക്കം നട ത്തുന്നില്ല എന്ന പഞ്ചായത്തിന്റെ വാദം പൊളിയുന്നു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മ റ്റിയുടെ നിലപാട് നിലവിൽ  ഇത് തന്നെയാണന്ന്  സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സ ൺ പറയുന്നതിന്റെ ഫോൺ സംഭാഷണം പുറത്ത് വന്നു.
 ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് പണിയാൻ നീക്കം നടത്തുന്നു എന്ന വാർത്ത പഞ്ചായത്ത് നേരത്തെ നിഷേധിച്ചിരുന്നു. ഇത്തരമൊരു വിഷയം ചർച്ച ചെയ്യുക മാത്ര മാണ് സ്റ്റാന്റിംഗ് കമ്മറ്റിയിലുണ്ടായത് എന്നതായിരുന്നു പഞ്ചായത്തധികൃതരുടെ വാദം.എന്നാൽ  പഞ്ചായത്തിന്റെ ഈ വാദം തെറ്റാണന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കക്കൂസ് മാലിന്യമെത്തിക്കാനായിപുഴയോരത്ത് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച  സാധ്യത പരിശോധിക്കാൻ സ്റ്റാന്റിംഗ് കമ്മറ്റിയിൽ തീരുമാനമെടുത്ത തായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർപേഴ്സൺ റോസമ്മ വെട്ടിത്താനം പറയുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.ബസ്റ്റാന്റിലെ കോൺക്രീ റ്റ് കട്ട് ചെയ്ത്  കംഫർട്ട് സ്റ്റേഷനിൽ നിന്ന് പൈപ്പുകൾ സ്ഥാപിച്ച് പുഴയോരത്തെ ടാങ്കി ലേക്ക് മാലിന്യമെത്തിക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്.
 സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്നത് പുഴയുടെ മലിനീകരണത്തിന് കാരണമാകുമോ എന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പിൽ നിന്ന് വിശദീകരണം തേടാനും നീക്കമുണ്ടന്ന് റോസമ്മ വെട്ടിത്താനം ഫോൺ സംഭാഷണത്തിൽ പറയുന്നു. താനും സ്ഥലം വാർഡ് മെമ്പറും ഇതിനെതിരെ സംസാരിച്ചെങ്കിലും പുഴയോരത്ത്  ടാങ്ക് സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുക എന്ന നിലപാടിലേക്ക് സ്റ്റാന്റിംഗ് കമ്മറ്റി എത്തിച്ചേരുക യായിരുന്നു. സ്റ്റാന്റിംഗ് കമ്മറ്റിയുടെ ഈ തീരുമാനം വരുന്ന പഞ്ചായത്ത് കമ്മറ്റി ചർച്ചക്കെടുക്കുംമെന്നും അവർ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സന്റെ ഫോൺ സംഭാഷണം പുറത്ത് വന്നതോടെ പഞ്ചായത്ത് കൂടുതൽ പ്രതിരോധത്തിലായി. ഈ സാഹചര്യത്തിൽ ബസ്റ്റാന്റിലെ പഴയ ബസ് കാത്തിരുപ്പ് കേന്ദ്രം നിലനിന്ന സ്ഥലത്ത് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാൻ പഞ്ചായത്ത് ശ്രമം ആരംഭിച്ചിട്ടുണ്ട്.