പ്ലാസ്റ്റിക് കവറുകളുമായി അവര്‍ വന്നു;തുണിസഞ്ചിയില്‍ അരിയുമായി മടങ്ങി…
വീട്ടില്‍നിന്നും ശേഖരിച്ചു വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകളുമായാണ് പ്ലസ് വണ്‍ വി ദ്യാര്‍ഥിയായ സുദേവ് ഇന്നലെയെത്തിയത്. സ്‌കൂളിലെ കൗണ്ടറില്‍ കൈമാറിയ കവറുക ളുടെ അതേ തൂക്കത്തിനുള്ള അരി തുണി സഞ്ചിയില്‍ സുദേവിന് കൈമാറിയത് ജില്ലാ ക ളക്ടര്‍ പി.കെ. സുധീര്‍ ബാബുവാണ്. നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് നാട്ടകം സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു വേദി.
കുറഞ്ഞത് ഒരു കിലോ പ്ലാസ്റ്റിക്  കൊടുത്താല്‍ തുണി സഞ്ചിയില്‍ ഒരു കിലോ അരി കി ട്ടും. പ്ലാസ്റ്റിക് ഒരു കിലോയില്‍ കുറവാണെങ്കില്‍ അരിക്കു പകരം തൂക്കത്തിനനുസരിച്ച് പഞ്ചസാര കിട്ടും. ഉദ്ഘാടന ദിവസംതന്നെ നിരവധി വിദ്യാര്‍ഥികള്‍ വൃത്തിയാക്കിയ പ്ലാസ്റ്റിക്കുമായി എത്തി അരിയും പഞ്ചസാരയുമായി മടങ്ങി.
ആദ്യഘട്ടത്തില്‍ ജനുവരി 31 വരെ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വിദ്യാര്‍ഥികള്‍ വീ ടുകളില്‍ നിന്നും  കൊണ്ടുവരുന്ന പ്ലാസ്റ്റിക് സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണി റ്റിന്റെയും  ഭൂമിത്ര സേനാ ക്ലബിന്റെയും നേതൃത്വത്തില്‍ ശേഖരിക്കുക. കുട്ടികള്‍ തന്നെ യാണ് പ്ലാസ്റ്റിക് തൂക്കി പകരം അരിയും പഞ്ചസാരയും നല്‍കുന്നത്.
ഹരിത ഭൂമിക്കായി കരുതല്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഹരിതകേരളം മിഷന്റെ യും ശുചിത്വ മിഷന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പ്രിന്റിംഗ് ടെ ക്‌നോളജി പഠിക്കുന്ന കുട്ടികള്‍തന്നെ പരിസ്ഥിതി സൗഹൃദ സന്ദേശങ്ങള്‍ പ്രിന്റു ചെയ്ത തുണി സഞ്ചികളാണ് ഉപയോഗിക്കുക. അരിയും പഞ്ചസാരയും അധ്യാപകരും വിദ്യാര്‍ ഥികളും ചേര്‍ന്ന് സമാഹരിക്കുന്നു.
പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 21 മുതല്‍ 26വരെ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ വിവേകാനന്ദ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന എന്‍എസ്എസ് ക്യാമ്പിനോടനുബന്ധിച്ച് അ ഞ്ചാം വാര്‍ഡിലെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക്  ശേഖരിച്ച് തുല്യ തൂക്കത്തില്‍ അരിയും പലവ്യഞ്ജനങ്ങളും നല്‍കും. രണ്ടാം ഘട്ടത്തില്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡ് പദ്ധ തി പ്രവര്‍ത്തനങ്ങള്‍ക്കായി ദത്തെടുക്കാനും ലക്ഷ്യമിടുന്നതായി പ്രിന്‍സിപ്പല്‍ സജന്‍ എ സ്. നായര്‍ പറഞ്ഞു.
സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. മുനി സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു. ഹരിത ഭൂമി ക്കായി കരുതല്‍ ലഘുലേഖ  വാര്‍ഡ് കൗണ്‍സിലര്‍ കെ. ശങ്കരന്‍ പ്രകാശനം ചെയ്തു. ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രമേശ്, പ്രധാനാധ്യാപികമാരായ പി. ജയലക്ഷ്മി,   കെ.എം. സരസ്വതിക്കുട്ടി, പി.ടി.എ പ്രസിഡന്റ് സനില്‍കുമാര്‍, എന്‍ . എസ്.എസ്  പ്രോഗ്രാം ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.