അവധിക്കാലത്തും വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ്‌ സ്‌കൂളിലെ വിദ്യാർത്ഥികൾ കർമ്മനിരതരാണ് . പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാ യി ഒരുക്കുന്ന നല്ലപാഠം പാഴ് മരം ഒരു പൂമരം പധതിക്കു തുടക്കമായി . ഒരു മാസ ക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ഷാജി തോമസ് ഉദ്ഘാടനം ചെയ്തു . വാർഡ് മെംബർ റ്റി പി അനിൽകുമാർ അധ്യ ക്ഷത വഹിച്ചു .

ഗ്രാമ പഞ്ചായത്തംഗം എസ്‌ അമ്പിളി , പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് , പി ടി എ പ്രസിഡന്റ് ഷാജി കൈപ്പുഴ , നല്ല പാഠം കോർഡിനേറ്റർ സീന പി ഡാൻ , ജോബിൻ തോമസ് , സാം വർഗീസ് , അന്നമ്മ വി എം, ആദർശ് മനോജ്‌, ആഷിക്‌ രാജേഷ് , മേരി മിയ എന്നിവർ പ്രസംഗിച്ചു . ഒരു മാസം കൊണ്ട് ഒരു ടൺ പേപ്പർ ശേഖരിച്ചു റീ സൈക്ലിങ്ങിന് നൽകുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത് . പരിസ്ഥിതി ദിനത്തിൽ ഇത് റീ സൈക്ലിങിനായി കൈ മാറും .

കഴിഞ്ഞ വർഷത്തെ നോട്ടു ബുക്കുകൾ , പുസ്തകങ്ങൾ , പത്രം എന്നിവയാണ് ശേഖ രിക്കുക . തങ്ങളുടെ വീടുകളിൽ നിന്നു മാത്രമല്ല അയൽ വീടുകളിൽ നിന്നും ഇവ ശേ ഖരിക്കും .ഒരു ടൺ പേപ്പർ റീ സൈക്കിൾ ചെയ്യുമ്പോൾ 25 മരങ്ങളെ രക്ഷിക്കുക യും 8 ലക്ഷം ലിറ്റർ വെള്ളം സംരക്ഷിക്കാൻ കഴിയുമെന്ന പഠനമാണ് നല്ലപാഠം പ്രവർത്ത കരെ പാഴ് മരം ഒരു പൂമരം പദ്ധതി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു