മുണ്ടക്കയം സിഎംഎസ് ഹൈസ്‌കൂളിന് സമീപം മാലിന്യപ്ലാന്റ് നിര്‍മിക്കുന്നതിനെ തിരെ ഗാന്ധിജയന്തി ദിനത്തില്‍ ധര്‍ണ നടത്തുമെന്ന് സ്‌കൂള്‍ പിടിഎയും പൂര്‍വ്വവിദ്യാ ര്‍ഥി സംഘടനകളും അറിയിച്ചു. ടൗണില്‍ ബസ് സ്റ്റാന്‍ഡിന് പിന്നിലെ പാര്‍ക്കിങ് മൈ താനത്തിന് മുകളിലായി സ്‌കൂളിന് സമീപത്ത് ജൈവമാലിന്യ സംസ്‌കരണ പ്ലാന്റി ന്റെ നിര്‍മാണം തുടരുകയാണ്. പ്ലാന്റ് നിര്‍മിക്കുന്നതുവഴി തുടര്‍ന്ന് മാലിന്യപ്രശ്‌നം രൂക്ഷമാകുമെന്നും വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി സ്‌കൂ ള്‍ പിടിഎയുടെ നേതൃത്വത്തില്‍ മുന്‍പ് ധര്‍ണ നടത്തിയിരുന്നു.

ഇതേ തുടര്‍ന്നും പ്രശ്‌നങ്ങള്‍ പഠിക്കാതെ ഈ സ്ഥലത്തുതന്നെ പ്ലാന്റ് നിര്‍മ്മിക്കണമെ ന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ നിലപാട് സ്വീകരിക്കുകയായിരുന്നെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. തുടര്‍ന്ന് കോടതിയെ സമീപിക്കുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെയെ പ്രവര്‍ത്തനം പാടുള്ളു എന്നും കോട തി നിര്‍ദേശിക്കയും ചെയ്തു. എന്നാല്‍ വീണ്ടും ജാക്ക് ഹാമറുകള്‍ അടക്കമുള്ള യന്ത്ര ങ്ങള്‍ ഉപയോഗിച്ച് ഇവിടെ നിര്‍മാണം നടത്തുകയും വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുകയും ചെയ്തു. തുമ്പൂര്‍മൂഴി മാതൃകയില്‍ നിര്‍മിക്കുന്ന പ്ലാന്റ് മലിനീക രണത്തിന് കാരണമാകില്ല എന്നാണ് പഞ്ചായത്തിന്റെ വാദം. 
എന്നാല്‍ കോട്ടയം ജില്ലയില്‍ മറ്റു പല സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പ്ലാന്റുകള്‍ സന്ദര്‍ശിച്ചതായും കോട്ടയം നഗരസഭയിലും മണര്‍കാടും ഉള്‍പെടെയുള്ള പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമാണെന്നും പ്ലാന്റുകള്‍ക്ക് മുന്‍പില്‍ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഒക്ടോബര്‍ ര ണ്ടിന് ആശുപത്രി ജംക്ഷനിലായിരിക്കും ധര്‍ണയെന്ന് പിടിഎ പ്രസിഡന്റ് ഡി.പ്രകാ ശ്, വൈസ് പ്രസിഡന്റ് എം.കെ.നാസര്‍, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ജെ.ജോണ്‍ എന്നിവര്‍ അറിയിച്ചു.