കുട്ടികള്‍ നിര്‍മിച്ച കുപ്പിക്കട്ടകള്‍ (എക്കോ ബ്രിക്സ്) വിദ്യാലയ മുറ്റത്തെ തണല്‍ മരങ്ങ ള്‍ക്ക് തറയായും കുട്ടികള്‍ക്കിരിപ്പിടമായും മാറി. പരിസ്ഥിതി സംരക്ഷണത്തിനു പു ത്തന്‍ ചുവടുവയ്പുമായി എണ്ണൂറാംവയല്‍ സിഎംഎസ് സ്‌കൂളിന്റെ എക്കോ ബ്രിക്സ് ച ലഞ്ചിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവേശകരമായ പ്രതികരണമാണു ണ്ടായത്. പ്ലാസ്റ്റിക് മാലിന്യത്തെ സുരക്ഷിതമായി ഒഴിവാക്കുന്നതിലേക്ക് രൂപം നല്‍ കിയ പദ്ധതിയിലൂടെ കുട്ടികള്‍ നിര്‍മിക്കുന്ന പരിസ്ഥിതി സൗഹൃദ കുപ്പിക്കട്ടകള്‍ ഉപയോഗിച്ചാണ് തണല്‍ മരങ്ങള്‍ക്ക് തറയും വിദ്യാലയ പൂന്തോട്ടത്തില്‍ ഇരിപ്പിട ങ്ങളും സംരക്ഷണ വേലിയും നിര്‍മിച്ചിരിക്കുന്നത്.

വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് സുതാര്യമായ പ്ലാസ്റ്റിക് കുപ്പികളില്‍ കുത്തി നിറച്ചാണ് കുപ്പിക്കട്ടകള്‍ നിര്‍മിക്കുന്നത്. ഇതിനോടകം കുട്ടികള്‍ 3450 കട്ടകള്‍ നിര്‍മിച്ചു കഴിഞ്ഞു. ഒരു കുപ്പിക്കട്ടയില്‍ ശരാശരി 350 ഗ്രാം മുതല്‍ 650 ഗ്രാം വരെ പ്ലാസ്റ്റിക് നിറച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യത്തെയാണ് പരിസ്ഥിതിക്ക് ദോഷമില്ലാത്ത വിധം കുട്ടികള്‍ കുപ്പികള്‍ക്കുള്ളില്‍ തടവിലാക്കിയത്. കുട്ടികളുടെ വീടുകളിലും പരിസരത്തുമായി ഉപേക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുപ്പിക്കട്ടകളായി മാറിയത്. മിഠായി കടലാസ്, പ്ലാസ്റ്റിക് കാരി ബാഗുകള്‍, പാല്‍ കവറുകള്‍, മാസ്‌ക്, ഗ്ലൗസ്, നിത്യോപയോഗ സാധനങ്ങളുടെ പാക്കിംഗ് കവറുകള്‍ തുടങ്ങി വീട്ടിലും പരിസരത്തുമായി വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുപ്പികള്‍ക്കുള്ളിലായത്. ഒരു മാസം നീണ്ടു നിന്ന എക്കോ ബ്രിക്സ് ചലഞ്ചില്‍ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കി.

പി.എ. അസ്ലം, ആരോമല്‍ രാജീവ്, അര്‍ജുന്‍ മനോജ്, ആര്‍പിത് മോളിക്കല്‍ എന്നിവര്‍ ഏറ്റവും കൂടുതല്‍ കുപ്പിക്കട്ടകള്‍ നിര്‍മിച്ച് ചാലഞ്ചില്‍ വിജയികളായി. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ റവ. സോജി വി. ജോണ്‍ സമ്മാനദാനം നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ സാബു പുല്ലാട്ട് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ഷൈനു ചാക്കോ, എംപിടിഎ പ്രസിഡന്റ് ഷൈനി ബോസ്, ഏബെല്‍ ജോണ്‍ സന്തോഷ്, അഞ്ജന സാറ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.