മുണ്ടക്കയം:തലമുറകൾക്ക് അറിവ് പകർന്ന് 100 വർഷത്തിന്റെ പാരമ്പര്യ തിളക്കത്തി ൽ സിഎംഎസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കമായി. സി എസ്ഐ പാരിഷ് ഹാളിൽ നടന്ന വർണാഭമായ റാലിയോടെയാണു പരിപാടികൾക്ക് തു ടക്കം കുറിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. അലക്സാ ണ്ടർ ചെറിയാൻ അധ്യക്ഷത വഹിച്ചു.
സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ് റവ. തോമസ് കെ.ഉമ്മൻ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരക കവാടത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു. പി. സി ജോർജ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെ ബാസ്റ്റ്യൻ കുളത്തുങ്കൽ ശതാബ്ദി ദീപം തെളിയിച്ചു. ട്രഷറർ റവ. തോമസ് പായിക്കാട്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു, ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ്, ബ്ലോ ക്ക് പഞ്ചായത്തംഗം ലീലാമ്മ കുഞ്ഞുമോൻ, പഞ്ചായത്ത് അംഗം നസീമ ഹാരിസ്, എഇഒ എം.സി ഓമനക്കുട്ടൻ, പിടിഎ പ്രസിഡന്റ് എം.കെ നാസർ, മറിയാമ്മ ചെറിയാൻ, റവ. റജി വി.സ്കറിയ, ജെ.ജോൺ, സുനിൽ ടി.രാജ്, മിനി ഷിബു, ഗിരിജ പ്രസാദ്, ആക്സ് ആൻ ജാൻസൺ, ആർ.സി നായർ, റവ. ജേക്കബ് ടി. ഏബ്രഹാം, ബോബിൻ മാത്യു, കെ. സി സുരേഷ്, എന്നിവർ പ്രസംഗിച്ചു.