കൊല്ലം തേനീ ദേശീയ പാതയിൽ ചേപ്പുംപാറ വളവിൽ തള്ളിയ മൃഗാവ ഷ്ടങ്ങൾ മാറ്റി പാത ശുചീകരിച്ച് പൊൻകുന്നം പോലീസ്. കഴിഞ്ഞ ദിവസം രാത്രി പാതയോരത്ത് ത ള്ളി മാംസാവശിഷ്ടം മൂലം അസഹനീയമായ ദുർഗന്ധമായിരുന്നു പ്രദേശത്ത് അനുഭവ പ്പെട്ടത്.തുടർന്ന് ഇതിലേ എത്തിയ ബ്യൂട്ടി പാർലർ ഉടമയായ ജോജി ജോസഫ് പൊൻ കുന്നം പോലീസിൽ വിളിച്ചറിയിക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ JCBയുമായി സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ മാലിന്യം കുഴിയെടുത്ത് മണ്ണിട്ട് മൂടുകയും ചെയ്തു.

നേരത്തെ മാലിന്യം നിക്ഷേപിക്കുന്നത് കൂടിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ കാടുകൾ വെട്ടിത്തെളിച്ച് മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു.എന്നാൽ, വീണ്ടും കാടു വളർന്നതോടെ മാലിന്യം നിക്ഷേപം ആരംഭിച്ചിരിക്കുകയാണ്. മൃഗങ്ങളുടെ മാംസാ വിഷ്ടങ്ങൾ ആയതിനാൽ തെരുവ് നായ്ക്കൾ മാലിന്യങ്ങൾ റോഡിലൂടെ വലിച്ചു കൊ ണ്ട് നടക്കുന്ന സ്ഥിതിയാണ്. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നതും ജനങ്ങള്‍ ക്ക് ഭീഷണിയാണ്.മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടു ക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയുമെങ്കിലും ഒരു നടപടിയും സ്വീകരിക്കാ ത്ത തിനാലാണ് വീണ്ടും മാലിന്യങ്ങൾ തള്ളുന്നതെന്ന് നാട്ടുകാർ ആ രോപിച്ചു.

റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധി ഭീഷണിയുണ്ടാ കാനും സാധ്യതയേറെയാണ്.  മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരേ അധികൃത ർ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.