കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ പാറക്കടവ് റോഡിലെ ആളൊഴിഞ്ഞ വട്ടക്കുഴി ഭാഗത്താ ണ് ഇറച്ചി, ഗാർഹിക മാലിന്യങ്ങളടക്കം സ്ഥിരമായി തള്ളിയിരുന്നത്.മുമ്പ് നാല് തവണ ഈ ഭാഗം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ച് ചെടികൾ നട്ട് വൃ ത്തിയാക്കിയിരുന്നു. എന്നാൽ ലോക്ഡൗൺ കാലം മുതലാക്കി ഇവിടെ വീണ്ടും മാലിന്യ ങ്ങൾ നിക്ഷേപിച്ച് വരുകയായിരുന്നു. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ആഹ്വാന പ്രകാരം ഞായറാഴ്ച്ച ശുചീകരണ ദിനമായി ആചരിച്ചതിന്റെ ഭാഗമായി വാർഡ് വികസന സമിതിയുടെ നേ തൃത്വത്തിൽ ഈ പ്രദേശം വീണ്ടും ശുചീകരിക്കുകയായിരുന്നു.

വീണ്ടും ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപി ക്കും. മാലിന്യം തള്ളുന്നവരെ പിടികൂടാൻ നീരിക്ഷണ സ്ക്വാഡ് രൂപീകരിച്ച് പ്രവർത്ത നമാരംഭിക്കും. എട്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനം വാർഡംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. കൊടുവന്താനം മ സ്ജിദുൽ ത്വഖ്വാ പള്ളി പ്രസിഡണ്ട് നസീർ കരിപ്പായിൽ,പി.എ.ഷരീഫ് എന്നിവരുടെ നേ തൃത്വത്തിലാണ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ശുചീകരണ പ്രവർത്തനം നടത്തി യത്.വാർഡിലെ ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശാന്തി നഗർ ഭാഗത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡിലെ വീടുകളിലും, പൊതു സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.