സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസു കളില്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി.മുണ്ടക്കയം,എരു മേലി,കാഞ്ഞിരപ്പള്ളി,പൊന്‍കുന്നം മേഖലകളില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഓഫീസു കളും എല്‍ഐസി ഓഫീസുമാണ് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചത്.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണ്‍, ബസ് സ്റ്റാന്‍ഡ്,ബസ് സ്റ്റോപ്പു കള്‍,എന്നിവിടങ്ങള്‍ അണുനാശിനു ഉപയോഗിച്ച് ശുചീകരിച്ചു. ദേശീയ ദുരന്ത നിവാ രണ അഥോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ സേനയായ ആപ്തമി ത്രയുടെ സഹകരണത്തോടെയായിരുന്നു ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം.