കൊറോണ വൈറസിൻ്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ നടപടിക ളുടെ ഭാഗമായി കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വിവിധ യിടങ്ങൾ അണുവിമുക്തമാക്കി.ബാങ്കിൻ്റെ പ്രവർത്തന പരിധിയിലുള്ള ഓരോ കവലക ളും മാർക്കറ്റുകളും ഓട്ടോറിക്ഷ സ്റ്റാൻ്റുകളുമാണ് സാനിറ്റൈസർ തളിച്ച് അണുവിമുക്ത മാക്കിയത്.
ബാങ്കിന്റെ പ്രവര്‍ത്തനമേഖലകളായ കൂവപ്പള്ളി, നാലാംമൈല്‍, കുളപ്പുറം, മിച്ചഭൂമി, പട്ടിമറ്റം, ഒന്നാംമൈല്‍, ഇരുപത്താറാംമൈല്‍, പാലമ്പ്ര, കാരികുളം, കൂരംതൂക്ക് പ്രദേശ ങ്ങളിലും വിവിധ കോളനിപ്രദേശങ്ങളിലും യന്ത്രവത്കൃത അണുനശീകരണം നടത്തി.
ബാങ്ക് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് അണുവിമുക്തമാക്കുന്ന ജോലികൾ നട ന്നത്. ഇത് കൂടാതെ നിരാലംബരും കിടപ്പു രോഗികളുമായ ആളുകൾക്ക് 500 രൂപ വീതം ധനസഹായം നൽകുന്ന പ്രവർത്തനങ്ങളും ആരംഭിച്ചതായി ബാങ്ക് പ്രസിഡൻ്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഈ തുകയുടെ വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.